
മെത്രാഭിഷേക ചടങ്ങ്; പങ്കാളികളായി രാഷ്ട്രീയ– സാമൂഹിക പ്രമുഖർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര∙ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ഡോ.ഡി.സെൽവരാജൻ അഭിഷിക്തനായ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ.ആൻസലൻ, എം.വിൻസന്റ്, ചാണ്ടി ഉമ്മൻ, ഐ.ബി.സതീഷ്, മാത്യു കുഴൽനാടൻ, ജി.സ്റ്റീഫൻ, സി.കെ.ഹരീന്ദ്രൻ, നേതാക്കളായ വി.എസ്.ശിവകുമാർ, എൻ.ശക്തൻ, എ.ടി.ജോർജ്, ആനാവൂർ നാഗപ്പൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ, ഡൊമിനിക് പ്രസന്റേഷൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ വി.ആർ.സലൂജ, ജില്ലാ പഞ്ചായത്ത് അംഗം അൻസജിത റസൽ, നഗരസഭ കൗൺസിലർമാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ, കെ.കെ.ഷിബു, ഷിബുരാജ് കൃഷ്ണ, ഗ്രാമം പ്രവീൺ, നിംസ് എംഡി: ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.മുൻ വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് ചെയർമാനും നിലവിലെ വികാരി ജനറൽ മോൺ. വിൻസന്റ് കെ.പീറ്റർ ജനറൽ കൺവീനറുമായ സമിതിയാണ് ചടങ്ങുകളുടെ ചുക്കാൻ പിടിച്ചത്. സെക്രട്ടറി പി.ആർ.പോൾ, ഫാ. റൂഫസ് പയസ് ലീൻ തുടങ്ങിയവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻനിരയിലുണ്ടായിരുന്നു.
∙ദൈവത്തിന് നന്ദിയർപ്പിച്ച് സഹോദരങ്ങൾ
നെയ്യാറ്റിൻകര ∙ കൂടപ്പിറപ്പ് സഹമെത്രാനായി അഭിഷിക്തനാക്കുന്നതു കാണാനും ദൈവത്തിന് നന്ദി അർപ്പിക്കാനും സഹോദരങ്ങൾ ഒരുമിച്ചെത്തി. ഡോ. ഡി.സെൽവരാജന്റെ സഹോദരങ്ങളായ ലില്ലി പുഷ്പം, ഡി.സിൽവസ്റ്റർ, അമല പുഷ്പം, ഡി.സിറിൾ കുമാർ, സെലിൻ എന്നിവരും അടുത്ത ബന്ധുക്കളും എത്തിയിരുന്നു. ചടങ്ങിന്റെ ഭാഗമായ ബൈബിൾ വായനകളിലൊന്നു നിർവഹിച്ചത് ഡി.സിൽവസ്റ്ററായിരുന്നു.
കുടുംബാംഗങ്ങൾക്കൊപ്പം ഡോ. ഡി.സെൽവരാജന്റെ മാതൃ ഇടവകയായ വലിയവിള ക്രിസ്തുരാജ ദേവാലയത്തിലെ വിശ്വാസികളും തിരുകർമങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.
നെയ്യാറ്റിൻകര വലിയവിളയിൽ പരേതരായ ദാസന്റെയും മുത്തമ്മയുടെയും മകനായി 1962 ജനുവരി 27ന് ജനിച്ച സെൽവരാജൻ വലിയവിള ബിഎം എൽപി സ്കൂളിലും വ്ലാത്താങ്കര സെന്റ് പീറ്റേഴ്സ് യുപി സ്കൂളിലും കുളത്തൂർ ഗവ. ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
തുടർന്ന് ആലുവ സെമിനാരിയിൽ പഠനത്തിനു ചേർന്ന അദ്ദേഹം 1987 ഡിസംബർ 23നാണ് പൗരോഹിത്യം സ്വീകരിച്ചത്. 2011ൽ രൂപതയുടെ ജുഡീഷ്യൽ വികാരിയായി.