തിരുവനന്തപുരം∙ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടി ശാരദ. മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ അവർ മലയാള സിനിമയ്ക്കും മലയാളത്തിലെ പ്രതിഭാധനരായ കലാകാരന്മാരെയും നമസ്കരിക്കുന്നെന്നും പറഞ്ഞു.
ചടങ്ങ് ആരംഭിച്ചശേഷം എത്തിയ മമ്മൂട്ടി വേദിയിൽ ശാരദയെ കണ്ട് അടുത്തെത്തി ആശ്ലേഷിച്ചു. നിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇരുന്നു സംസാരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ വയസ്സായി വരികയാണെന്നും നിന്നുതന്നെ സംസാരിക്കാമെന്നും ശാരദ പറഞ്ഞു.
മമ്മൂട്ടിയെ ‘മമ്മൂക്ക’ എന്നു വിശേഷിപ്പിച്ച ശാരദ ‘അമ്മ മനസ്സ്..തങ്ക മനസ്സ്’ എന്നു തുടങ്ങുന്ന ഗാനത്തിലെ ആദ്യ വരികളും പാടി.
പ്രേക്ഷകർ തനിക്കുതന്ന ആദരം കൊണ്ടാണ് ഇത്രയുംകാലം സിനിമയിൽ നിറഞ്ഞുനിൽക്കാനായത്. കേരളം തനിക്ക് ജന്മദേശം പോലെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പക്ഷേ, യഥാർഥത്തിൽ തനിക്ക് ജന്മനാട് തന്നെയാണ്. താൻ പാതി മലയാളിയും പാതി തെലുങ്കുമാണ്.
തന്റെ അമ്മയുടെ കുടുംബം കോഴിക്കോട് നിന്നാണെന്നും ശാരദ ചൂണ്ടിക്കാട്ടി. അവിടെനിന്ന് വന്നതാണ് തന്റെ ചോറും ചോരയുമെന്നും ശാരദ പറഞ്ഞു.
സ്കൂളിലും കോളജിലുമൊന്നും ഒരു അംഗീകാരം പോലും നേടിയിട്ടില്ലെന്നും സിനിമയാണ് തനിക്ക് ആദ്യമായി അംഗീകാരം നൽകിയതെന്നും നടൻ ആസിഫ് അലി പറഞ്ഞു.
ഈ നേട്ടത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് തന്റെ മാതാപിതാക്കളായിരിക്കും. പുരസ്കാരം അവർക്കായി സമർപ്പിക്കുന്നു.
ഏതു സാധാരണക്കാരനും എത്തിപ്പെടാനാകുന്ന ഉയരമാണ് സിനിമയ്ക്കുള്ളതെന്നും തന്റെ ജീവിതം അതിനു തെളിവാണെന്നും ആസിഫ് പറഞ്ഞു.
മമ്മൂട്ടിക്ക് ഒപ്പം മത്സരിച്ചു നേടിയതാണ് തന്റെയും ആസിഫിന്റെയും പുരസ്കാരങ്ങളെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് മികച്ച നടനുള്ള പ്രത്യേക പരാമർശം നേടിയ ടൊവിനോ തോമസ് പറഞ്ഞു. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ റാപ്പർ വേടൻ(ഹിരൺദാസ് മുരളി) വേദിയിലേക്ക് പിതാവിനെ ക്ഷണിച്ചത് കൗതുകക്കാഴ്ചയായി.
സ്വന്തം ആരോഗ്യവും ഇഷ്ടവും മാറ്റിവച്ച് പണിയെടുത്തു വളർത്തിയ പിതാവിന് പുരസ്കാരം സമ്മാനിക്കുന്നതായി വേടൻ പറഞ്ഞു. പിതാവിനൊപ്പം ഗാനം മൂളാനും തയാറായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

