പനവൂർ∙ മഴയിൽ പനവൂർ–പേരയം റോഡിൽ മണ്ണിടിച്ചിൽ. ആറ്റിൻപുറം പാലത്തിനു സമീപത്തെ മൺതിട്ടയിൽ നിന്നാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്.
ഈ സമയത്ത് സമയത്ത് വാഹനങ്ങൾ ഉണ്ടാകാത്തതിനാലാണ് വലിയ അപകടം വഴിമാറിയത്. ടാറിങ്ങിൽ ഉൾപ്പെടെയാണ് കല്ലും മണ്ണും ഉൾപ്പെടെ വീണു കിടക്കുകയാണ്.
സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു.
മഴ തുടരുകയാണെങ്കിൽ ഇൗ പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യത ഉണ്ട്. മുൻപ് ഇവിടെ അപകടഭീഷണി ഉയർത്തി നിന്നിരുന്ന മരം പഞ്ചായത്ത് മുറിച്ചു മാറ്റിയിരുന്നു.
ചപ്പാത്തിൽ മുസ്ലിം അസോസിയേഷൻ കോളജിന് സമീപത്തെ റോഡിലും മണ്ണിടിച്ചിലിന് സാധ്യത ഉണ്ട്.
മണ്ണിടിഞ്ഞ് ഓട നിറഞ്ഞതിനാൽ പലഭാഗത്തും മഴവെള്ളം റോഡിന്റെ വശത്ത് കൂടെയാണ് ഒഴുകുന്നത്.
ഇത് റോഡ് തകർച്ചയ്ക്കും കാരണമാകാമെന്ന ആശങ്കയുണ്ട്. ഇക്കാര്യം പൊതുമരാമത്ത് അധികൃതരെ അറിയിച്ച് വേണ്ട
നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

