സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ, ഇത്തവണ വിലക്കയറ്റത്തിന്റെ ഭാരമില്ലാത്ത ഓണമാണ് മലയാളി ആഘോഷിക്കുന്നതെന്ന് സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജ് വ്യക്തമാക്കി.
സിഎംപി പുന്നയ്ക്കാമുഗൾ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ പത്താം വർഷമാണ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു വരുന്നത്.
പുന്നയ്ക്കാമുഗൾ വാർഡ് സെക്രട്ടറി ഹരിപ്രസാദ് (കുട്ടപ്പൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ജവഹർ ബാലജനവേദി ദേശീയ ചെയർമാൻ ജി.വി. ഹരി അനുമോദിച്ചു.
ചടങ്ങിൽ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് നാൻസി പ്രഭാകർ, ജില്ലാ പ്രസിഡന്റ് സന്തോഷ്, മോഹനൻ, സജയൻ, എസ്. രഞ്ജിത് തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

