തിരുവനന്തപുരം ∙ തുടർച്ചയായുള്ള മഴയ്ക്ക് പിന്നാലെ നഗരത്തിലെ ട്രാഫിക് ലൈറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായി. ചിലയിടങ്ങളിൽ മാസങ്ങളായി ലൈറ്റുകൾ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.
ലൈറ്റുകൾ പ്രവർത്തിക്കാത്തതിനൊപ്പം മഴയും കൂടിയായതോടെ രാത്രിയിൽ നഗരഗതാഗതം ഇഴഞ്ഞ് നീങ്ങുകയാണ്. സോളറിൽ പ്രവർത്തിക്കുന്ന ലൈറ്റുകളാണ് പ്രവർത്തിക്കാത്തതിൽ ഭൂരിഭാഗവും. ചില സ്ഥലങ്ങളിൽ തകരാർ മൂലവും ഇവ പ്രവർത്തിക്കുന്നില്ല. വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിൽ നാലു റോഡുകൾ വന്നു ചേരുന്ന സ്ഥലത്ത് സിഗ്നൽ സംവിധാനവും പ്രവർത്തിക്കുന്നില്ല.
മഞ്ഞ ലൈറ്റ് മാത്രമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ വാഹനങ്ങൾ തോന്നുംപടിയാണ് സഞ്ചാരം.
വാഹനങ്ങൾ ഒന്നിച്ച് എത്തുന്നതിൽ അപകടസാധ്യതയും ഏറെയാണ്.
ഏറെക്കാലം സിഗ്നൽ സംവിധാനം പ്രവർത്തിക്കാതെ കിടന്ന ഇവിടെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. കുറച്ച് കാലം സാധാരണ നിലയിൽ പ്രവർത്തിച്ച സിഗ്നലാണ് വീണ്ടും താറുമാറായത്. തമ്പാനൂർ ആർഎംഎസിന് മുന്നിൽ എസ്എസ് കോവിൽ നിന്ന് മേൽപ്പാലത്തിലേക്ക് പോകാനായി കയറേണ്ട
സിഗ്നൽ മാസങ്ങളായി ഓഫ് ചെയ്തിട്ടിരിക്കുകയാണ്. പ്രധാന സിഗ്നലുകളിൽ കൂടുതൽ സമയവും മഞ്ഞ മാത്രമാണ് പ്രവർത്തിക്കുന്നത്.
പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തെ സിഗ്നൽ ഇടവിട്ടാണ് പ്രവർത്തനം. ചില സമയങ്ങളിൽ കൃത്യമായി പ്രവർത്തിക്കുന്ന സംവിധാനം ഇടയ്ക്കിടെ തകരാറിലാകും.
ജനറൽ ആശുപത്രി ജംക്ഷനിൽ സെന്റ് ജോസഫ്സ് സ്കൂളിന് സമീപത്തെ സിഗ്നലും ആഴ്ചകളായി തോന്നുംപടിയാണ് പ്രവർത്തനം.
നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണിത്. ചില സമയങ്ങളിൽ പൂർണമായും സിഗ്നൽ തെളിയാത്ത സ്ഥിതിയാണ്.
മെഡിക്കൽ കോളജ് ജംക്ഷനിലും ഉള്ളൂരിലും ചില ദിവസങ്ങളിൽ സിഗ്നൽ തകരാർ യാത്രക്കാരെ വലയ്ക്കുന്നു. മെഡിക്കൽ കോളജ് ജംക്ഷനിൽ ആശുപത്രിയിലേക്ക് കയറേണ്ട
വാഹനങ്ങൾ വളരെ സിഗ്നൽ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടുകയാണ്.വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു മുന്നിൽ കുറച്ച് കാലം സിഗ്നൽ സംവിധാനം പ്രവർത്തിച്ചു. പിന്നീട് പൂർണമായും ഓഫ് ചെയ്തു.
സിഗ്നൽ സംവിധാനത്തിൽ ഉണ്ടായ തകരാർ മൂലമാണെന്നാണ് വിവരം.
തൈക്കാട് നോർക്കയുടെ മുന്നിലെ സിഗ്നലും നിലവിൽ ഓഫ് ചെയ്തിട്ടിരിക്കുകയാണ്. മഴക്കാലമായതിനാൽ ചിലയിടങ്ങളിൽ സോളർ സംവിധാനം കൃത്യമായി പ്രവർത്തിക്കാത്തതാണ് സിഗ്നൽ തകരാർ ഉണ്ടാകുന്നതെന്ന് അധികൃതർ പറയുന്നു. നോർക്ക ജംക്ഷൻ പോലെയുള്ള സ്ഥലങ്ങളിൽ സിഗ്നൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതാണെന്നും ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഓഫ് ചെയ്തതാണെന്നും അധികൃതർ പറയുന്നു.
സിഗ്നലുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനൊപ്പം മഴയും കൂടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]