
മഴ, കാറ്റ് ; ഗ്രാമീണ മേഖലകളിൽ കനത്ത നാശനഷ്ടം
പോത്തൻകോട് ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ഗ്രാമീണ മേഖലകളിൽ കനത്ത നാശനഷ്ടം. വൈദ്യുതി കമ്പികൾക്കു മുകളിൽ മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിഞ്ഞു.
വൈദ്യുതിബന്ധം താറുമാറായി.വീടുകൾക്കു മുകളിലും മരങ്ങൾ വീണു നാശനഷ്ടമുണ്ടായി.
സ്കൂൾ കെട്ടിടത്തിനു മുകളിൽ മരം വീണു
മംഗലപുരം ∙ ഗ്രാമപഞ്ചായത്തിൽ കൈലാത്തുകോണം ഗവ. എൽപി സ്കൂൾ കെട്ടിടത്തിനോടു ചേർന്നുള്ള കൂറ്റൻ മരം കടപുഴകി ഓടിട്ട
മേൽക്കൂരയ്ക്കു മുകളിൽ വീണു. ഒരു ഭാഗത്തെ ഓടുകളും കഴുക്കോലുകളും തകർന്നു.
മറ്റൊരു മരം പാചകപ്പുരയുടെ മുകളിലേക്കാണ് വീണത്. പാചകക്കാരി വന്നു മടങ്ങിയതിനു പിന്നാലെയായിരുന്നു മരം വീണത്.
ഇന്നലെ രാവിലെ 11.30തോടെയാണ് മരങ്ങൾ കടപുഴകിയത്. കെട്ടിടത്തിനു സമീപത്തായി അപകടാവസ്ഥയിൽ ഇനിയും മരങ്ങൾ നിൽക്കുന്നുണ്ട്. സ്കൂൾ തുറക്കും മുൻപ് ഇവ മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തം ഉണ്ടായേക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ പഞ്ചായത്തിൽ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പേരിന് മൂന്നു മരങ്ങൾ മാത്രമാണ് മുറിച്ചതെന്നും ചെമ്പകമംഗലം വാർഡംഗം ജെ.ബിനി പറഞ്ഞു. അണ്ടൂർക്കോണം പാച്ചിറ അഖിൽ നിലയത്തിൽ ബിന്ദുകുമാരിയുടെ വീടിനു മുകളിൽ അയൽവാസിയുടെ പുരയിടത്തിലെ പ്ലാവ് വീണ നിലയിൽ.
മരങ്ങൾ കടപുഴകി ,പോസ്റ്റുകൾ ഒടിഞ്ഞു
അണ്ടൂർക്കോണം ∙ കനത്ത മഴയിലും ശക്തമായ കാറ്റിലും കണിയാപുരം പള്ളിപ്പുറം, പാച്ചിറ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം.
ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ പല പ്രദേശങ്ങളിലും വെള്ളം കയറി. അണ്ടൂർക്കോണം പള്ളിപ്പുറം പാച്ചിറ അഖിൽ നിലയത്തിൽ ബിന്ദുകുമാരിയുടെ വീടിനു മുകളിൽ അയൽവാസിയുടെ പുരയിടത്തിൽ നിന്ന പ്ലാവ് വീണു.
സമീപ വീട്ടിലും നാശനഷ്ടമുണ്ടായി. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം പുതുവലിൽ കൂറ്റൻ പ്ലാവ് വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ പലകഷ്ണങ്ങളായി ഒടിഞ്ഞു.
മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന വഴിയുടെ കുറുകെ വീണ മരം ഇന്നലെ മുറിച്ചുമാറ്റാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പ്രദേശമാകെ വൈദ്യുതി ബന്ധം താറുമാറായി.
വർക്കലയിൽ മരങ്ങൾ ഒടിഞ്ഞു വീണു
വർക്കല∙ കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണു ഇലക്ട്രിക് ലൈനുകൾ തകർന്നു.പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.കഴിഞ്ഞദിവസം രാത്രി നരിക്കല്ലുമുക്ക് ജംഷനിലും പ്ലാവഴികം ഒന്നാം പാലത്തിന് സമീപവും മരങ്ങളുടെ ശിഖരം ലൈനിൽ വീണു റോഡിൽ പതിച്ചു ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ രാവിലെ നടയറ കലാം റോഡിൽ തെങ്ങ് റോഡിന് കുറുകെ പതിച്ചു.തൊടുവേ ശിവഗിരി റോഡിൽ മരം റോഡ് മധ്യത്തിൽ വീണു. വെട്ടൂർ നെടുംങ്ങണ്ടം സ്കൂളിനു സമീപവും മരം റോഡിലേക്കും വെട്ടൂർ പ്ലാവഴികം ക്ഷേത്രത്തിനു സമീപം പ്ലാവ് കടപുഴകി തൊട്ടടുത്ത വീടിനു മേലും പതിച്ചു.
ആർക്കും പരുക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]