
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
ശിവഗിരിയിൽ കുട്ടികളുടെ അവധിക്കാല ക്യാംപ്
വർക്കല∙ കുട്ടികളുടെ അവധിക്കാല പഠന ക്യാംപിനുള്ള റജിസ്ട്രേഷൻ ശിവഗിരി മഠത്തിൽ തുടങ്ങി. ഏപ്രിൽ 7 മുതൽ 13 വരെയാണ് ക്യാംപ്. അടുത്ത അധ്യയന വർഷം 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണു പ്രവേശനം. വിവരങ്ങൾക്കു മഠവുമായി ബന്ധപ്പെടാം–9400066230
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ∙ വഴുതക്കാട് ലുലു ഹയാത്ത് റീജൻസി മുതൽ മേട്ടുക്കട ജംക്ഷൻ വരെയുള്ള റോഡിൽ അവസാനഘട്ട ടാറിങ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 6 മുതൽ 26ന് രാവിലെ 6 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യരുതെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.