പോത്തൻകോട് ∙ 10 വർഷം മുൻപ് വീട്ടിൽ തനിക്കായി കല്ലറ പണിയുകയും മരണാനന്തര കർമങ്ങൾക്കു പണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നയാൾ തൂങ്ങി മരിച്ച നിലയിൽ. പന്തലക്കോട് വട്ടക്കരിക്കകം പുതുവൽ പുത്തൻ വീട്ടിൽ മോഹനൻ (72) ആണ് മരിച്ചത്.
22ന് രാവിലെ അയൽവാസിയുടെ സഞ്ചയനം കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മോഹനൻ കിടപ്പുമുറിയിൽ ജീവനൊടുക്കിയെന്നാണു വിവരം. മരണം മറ്റാർക്കും ബാധ്യതയാകരുതെന്നു കരുതിയാണു മോഹനൻ 10 വർഷം മുൻപ് കോൺക്രീറ്റ് പാളികൾ കൊണ്ടു കല്ലറ നിർമിച്ചതെന്നും കർമങ്ങൾക്കായി പണം അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
മോഹനൻ നിർമിച്ച കല്ലറയിൽ തന്നെ മൃതദേഹം അടക്കം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

