പാറശാല∙ ഗവ.താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന ശുചിമുറിയിൽ നിന്ന് വിമർശനങ്ങളുടെ ദുർഗന്ധം . ആശുപത്രിയുടെ മേൽനോട്ടച്ചുമതലയുളള പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ ഭരണസമിതി 20 ലക്ഷം ചെലവിട്ട് നിർമിക്കുന്ന ശുചിമുറിക്കതിരെയാണ് വ്യാപകമായ വിമർശനമുയരുന്നത്. ആശുപത്രിയിലെ കെഎച്ആർഡബ്ല്്യുഎസ് പേവാർഡിന്റെ തൊട്ടു പുറകിലാണ് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നാലു വീതം ശുചിമുറികളുടെ നിർമാണം.
രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന പേവാർഡിന്റെ പുറംചുമരിലെ ജനാലകളോട് ചേർന്നാണ് ശുചിമുറിയുടെ സ്ഥാനം.
ശുചിമുറിയിൽ കയറുന്നവർക്ക് ജനാലകളിലൂടെ പേവാർഡിലുളളവരെയും പേവാർഡിൽ നിന്ന് നോക്കിയാൽ ശുചിമുറി ഉപയോഗിക്കുന്നവരെയും കാണാനാകുന്നു എന്നതാണ് പ്രധാന അപാകത. അതിനൊപ്പം ശുചിമുറിയിൽ നിന്നുണ്ടാകാവുന്ന ദുർഗന്ധം പേവാർഡിലെത്തുകയും ചെയ്യും.
സ്വകാര്യതയില്ലാത്തതിനാൽ പേവാർഡ് ഭാവിയിൽ രോഗികൾ തിരസ്കരിക്കപ്പെടുമെന്ന ആശങ്കയുണ്ട്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയിലെത്തുന്നവർക്കും ഉപയോഗിക്കാനായാണ് ശുചിമുറിയുണ്ടാക്കുന്നത് എങ്കിലും അവിടേക്ക് പോകാൻ ശരിയായ വഴിയില്ലെന്നതും മറ്റൊരു പ്രധാന പോരായ്മയാണ്.
പേവാർഡ് കോംപൗണ്ടിനുളളിലൂടെ പോവുന്നത് പ്രായോഗികമല്ല. എതിർ വശത്തു കൂടി പോകാമെന്നു വച്ചാൽ കൃത്യമായ വഴിയുമില്ല.
9 മാസം മുൻപ് ആരംഭിച്ച ശുചിമുറിയുടെ നിർമാണം പകുതിപോലും പൂർത്തിയായിട്ടില്ലെന്നത് മരാമത്ത് നിർമാണത്തിന്റെ പൊതു രീതി വ്യക്തമാക്കുന്നു.
ഇവിടെ നിർമാണം ആരംഭിച്ചപ്പോൾതന്നെ ശുചിമുറിക്ക് പറ്റിയ സ്ഥലമല്ലെന്ന് പലരും പറഞ്ഞതാണ്. ആശുപത്രിക്ക്് ഏക്കർ കണക്കിനു സ്ഥലമുളളതിനാൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് ശുചിമുറി മാറ്റി നിർമ്മിക്കാമായിരുന്നു. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു നിർമാണം.
ഈ കെട്ടിടം മറ്റ്് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ശുചിമുറി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർമിക്കുകയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

