തിരുവനന്തപുരം ∙ ബന്ധുവായ 11 വയസ്സുകാരിയെ ഒരേ ദിവസം പലവട്ടം പീഡിപ്പിച്ച കേസിൽ 40 വയസ്സുകാരന് 83 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 4 വർഷം കൂടി തടവ് അനുഭവിക്കണം.
പ്രതിയുടെ ഭാര്യയുടെ സഹോദരീ പുത്രിയാണ് പെൺകുട്ടി. പിഴ തുകയ്ക്ക് പുറമേ ലീഗൽ സർവീസസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും കുട്ടിക്ക് നൽകണമെന്ന് കോടതി വ്യക്തമാക്കി.
പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റായ ദിവസമാണ് പീഡനം.
ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് സ്കൂളിൽ കൗൺസലിങിന് ഇടയിലാണ് സംഭവം പുറത്തു പറയുന്നതും പൊലീസ് കേസെടുക്കുന്നതും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.
മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ, സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

