തിരുവനന്തപുരം∙ ഇന്ത്യൻ അക്കാഡമി ഓഫ് ഫൈൻ ആർട്സ്, അമൃതസർ ആർട്ട് ഗാലറിയിൽ നടത്തുന്ന ആർട്ടിസ്റ്റ് മണിലാൽ ശബരിമലയുടെ സോളോ എക്സിബിഷൻ അക്കാദമിയുടെ പ്രസിഡന്റ് രജീന്ദർ മോഹൻ സിങ് ചിന ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഡോ.
അർവീന്തർ സിങ് ചമക്, ചെയർമാൻ ശിവദേവ് സിങ്, ജി.വൈ.ഗിരി തുടങ്ങി മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയിട്ടുള്ള ആർട്ടിസ്റ്റ് മണിലാൽ ശബരിമല 25 വർഷമായിചിത്രകലാ പ്രദർശനങ്ങൾ ഇന്ത്യയിലും പുറത്തുള്ള പല രാജ്യങ്ങളിലും നടത്തി വരുകയാണ്.
ആർട്ടിസ്റ്റ് മണിലാൽ ശബരിമലയുടെ സോളോ എക്സിബിഷൻ ഇന്ത്യൻ അക്കാഡമി ഓഫ് ഫൈൻ ആർട്സ്, അമൃതസർ ആർട്ട് ഗാലറിയിൽ സെപ്റ്റംബർ 22 മുതൽ 26 വരെ നടക്കുന്നു. ഈ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നത് മൈക്രോൺ പെൻ, ക്യാൻവാസ് പേപ്പറിൽ വരച്ച രേഖാ ചിത്രങ്ങളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]