ചിറയിൻകീഴ് ∙ പിതാവ് ഓടിച്ച ഓട്ടോറിക്ഷ, തെരുവുനായ്ക്കൾ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറാംക്ലാസ് വിദ്യാർഥിനി മരിച്ചു. മാതാപിതാക്കളടക്കം മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. കടയ്ക്കാവൂർ ശ്രീ സേതുപാർവതീബായി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അഞ്ചുതെങ്ങ് കായിക്കര ഏറത്തു പടിഞ്ഞാറ് ജോൺപോൾ – പ്രഭിന്ധ്യ ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ, ഒപ്പമുണ്ടായിരുന്ന മാമ്പള്ളി സ്വദേശിനി സെൽബോറി(78) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടു മൂന്നുമണിയോടെ കടയ്ക്കാവൂർ റെയിൽവേ ഓവർബ്രിജിനു സമീപമാണു അപകടം. സ്കൂളിൽ പിടിഎ യോഗത്തിനെത്തിയ പ്രഭിന്ധ്യ, സഖി എന്നിവരുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു ജോൺപോൾ .
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മൂന്നാം ക്ലാസ് വിദ്യാർഥി സഞ്ജുവാണ് സഹോദരൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]