പാറശാല∙കോടതി ഉത്തരവ് കാറ്റിൽ പറത്തി ജംക്ഷനുകളിൽ വീണ്ടും ഫ്ലെക്സ് ബോർഡുകൾ പിടിമുറുക്കി. നടപടി സ്വീകരിക്കേണ്ട
പഞ്ചായത്ത് ഉദ്യോഗസ്ഥർ അടക്കം സ്ഥിരം കടന്നുപോകുന്ന ജംക്ഷനിൽ ആണ് ഡസൺ കണക്കിനു ബോർഡുകൾ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 18ന് മുൻപ് ബോർഡുകൾ മാറ്റണമെന്ന തദ്ദേശ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ബോർഡുകൾ പുർണമായി മാറ്റിയെങ്കിലും ആഴ്ചകൾക്കുള്ളിൽ സർക്കാർ പദ്ധതികളുടെ ഉദ്ഘാടന ബോർഡുകളുടെ ചുവട് പിടിച്ച് മറ്റു ബോർഡുകളും എത്തിയതോടെ ജംക്ഷനുകൾ വീണ്ടും പഴയ പടിയായി.
ബോർഡുകളിൽ കൂടുതൽ ഭരണപക്ഷ പാർട്ടികളുടെ ആയതിനാൽ നടപടി സ്വീകരിക്കാൻ പരിമിതി ഉണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മാസങ്ങൾക്ക് മുൻപ് ഇടിച്ചക്കപ്ലാമൂട്ടിൽ മതിൽ കെട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന പ്രതിപക്ഷ അംഗത്തിന്റെ ബോർഡിനു പാറശാല പഞ്ചായത്ത് സെക്രട്ടറി അയ്യായിരം രൂപ പിഴ ചുമത്തിയിരുന്നു.
ചട്ടം ലംഘിക്കുന്നവർക്കെതിരെ പിഴ ഒടുക്കാൻ പക്ഷപാതം കാട്ടുന്നതാണ് വർധനയ്ക്കു കാരണം.
കഴിഞ്ഞ ഡിസംബർ 14ന് ആണ് റോഡ് അടക്കം പൊതു സ്ഥലങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ പാടില്ലെന്നും 18ന് മുൻപ് ബോർഡുകൾ പൂർണമായി നീക്കം ചെയ്യണമെന്ന് കാട്ടി തദ്ദേശ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർക്കുലർ നൽകിയത്. ചില സ്ഥലങ്ങളിൽ നടപ്പാത വരെ കയ്യേറി ബോർഡ് സ്ഥാപിച്ചിരിക്കുന്നത് വഴിയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]