തിരുവനന്തപുരം ∙ ജില്ലാ കലക്ടർക്ക് താമസിക്കാൻ ഗ്രീക്കോ റോമൻ വാസ്തുശിൽപ ശൈലിയിൽ നിർമിച്ച ക്യാംപ് ഓഫിസും, സന്ദർശകരെ സ്വീകരിക്കാൻ പ്രത്യേക മന്ദിരവും. കവടിയാർ കൊട്ടാരത്തിനു 100 മീറ്റർ അകലെയാണ് ഒരേ വളപ്പിൽ രണ്ട് മന്ദിരങ്ങൾ. തലസ്ഥാനത്തിന്റെ പൈതൃകം അതേ പടി കാത്തുസൂക്ഷിച്ചാണ് രണ്ടു വസതികളും നിർമിച്ചത്.
കവടിയാർ–പേരൂർക്കട റൂട്ടിലാണ് ഇത്.
കലക്ടർ അനുകുമാരി ക്യാംപ് ഓഫിസിലെ ആദ്യ താമസക്കാരിയായി.
കവടിയാർ ടെന്നിസ് ക്ലബ്ബിനു പിന്നിലെ പഴയ ക്യാംപ് ഓഫിസിലായിരുന്നു ഇതു വരെ കലക്ടർമാർ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ പഴക്കവും അസൗകര്യങ്ങളും കണക്കിലെടുത്താണ് പുതിയ മന്ദിരങ്ങൾ നിർമിച്ചത്. 16ാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഗ്രീക്കോ–റോമൻ വാസ്തുശിൽപ ശൈലിയായ പല്ലാടിയൻ(palladian) രീതിയാണ് നിർമാണത്തിനായി അവലംബിച്ചിരിക്കുന്നത്. പൈതൃക കമ്മിറ്റിയുടെ മാർഗനിർദേശ പ്രകാരമാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് കലക്ടർ അനുകുമാരി പറഞ്ഞു.
അവധി ദിനങ്ങളിൽ ഫയലുകൾ നോക്കാനും, സന്ദർശകരെ സ്വീകരിക്കാനുമാണു ക്യാംപ് ഓഫിസിനു തൊട്ടടുത്തായി പ്രത്യേക ഓഫിസ് നിർമിച്ചത്. ഇവിടെ വിശാലമായ ഹാളുമുണ്ട്. വെള്ള നിറം പൂശിയ മന്ദിരത്തിലെ ഒന്നാം നില ഓടു മേഞ്ഞതാണ്.
രണ്ടു മന്ദിരങ്ങൾക്കും പ്രത്യേക ഗേറ്റുകളുമുണ്ട്. ബോർഡുകളും സ്ഥാപിച്ചു. രണ്ടു മാസം മുൻപാണ് കലക്ടർ അനുകുമാരി ഇവിടെ താമസം തുടങ്ങിയത്.
കലക്ടറുടെ പഴയ ക്യാംപ് ഓഫിസ് സബ് കലക്ടർ ഒ.വി.ആൽഫ്രഡിനു കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]