
അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ ചാല സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ (ഫിസിക്സ്) താൽക്കാലിക അധ്യാപക തസ്തികയിലേക്ക് നാളെ 10ന് അഭിമുഖം. ഫോൺ: 9447957677.
വർക്കല∙ നടയറ ഗവ.മുസ്ലിം എച്ച്എസിൽ ഹൈസ്കൂൾ ഇംഗ്ലിഷ് വിഭാഗത്തിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനി 9.30ന്.
94470 13936. പാറശാല∙പാറശാല ഗവ വിഎച്ച്എസ് സ്കൂൾ ഹൈസ്കൂൾ വിഭാഗം അറബി വിഷയം.
അഭിമുഖം 26ന് രാവിലെ 11.00ന്. 9447170489 ചിറയിൻകീഴ്∙വക്കം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 28നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ.9847930628.
ചിറയിൻകീഴ്∙കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ: എച്ച്എസ്എസ് വിഭാഗത്തിൽ മലയാളം അധ്യാപകൻ. അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ.9846342780.
കല്ലമ്പലം∙പള്ളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ. എച്ച്എസ് വിഭാഗം നാച്വറൽ സയൻസ് ഒഴിവ്.
അഭിമുഖം ശനി 10.30ന്.
സെൻട്രൽ പോളിടെക്നിക് കോളജിൽ ജോലി ഒഴിവ്
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 28 ന് 10 ന്. വിശദാംശങ്ങൾ കോളജ് വെബ്സൈറ്റിൽ (www.cpt.ac.in).
സ്കൂൾ ഡ്രൈവർ ഒഴിവ്
നെടുമങ്ങാട്∙ ഇരിഞ്ചയം കുഴിവിള ഗവ.എൽപി സ്കൂളിൽ ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം 25ന് രാവിലെ 10.30ന്.
ഡ്രൈവർ നിയമനം: അഭിമുഖം 28ന്
മുട്ടത്തറ ∙ കോളജ് ഓഫ് എൻജിനീയറിങിൽ ബസ് ഡ്രൈവർ നിയമനത്തിനുള്ള അഭിമുഖം 28നു 10ന്.
ഫോൺ: 9447322541.
തൊഴിൽ മേള 26 ന്
തിരുവനന്തപുരം ∙ അസാപ് കേരള കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്ക് 26ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. 100ലധികം തൊഴിലവസരങ്ങൾ ലഭ്യമാകും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യം. ഫോൺ: 9495999693, 8086954417
സ്പോർട്സ് ക്വോട്ട
അഡ്മിഷൻ
തിരുവനന്തപുരം ∙ ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ആറ്റിങ്ങൽ സർക്കാർ കോളജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യുജി) സ്പോർട്സ് ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനത്തിനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 28ന് 11ന് മുൻപ് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം.
എൽബിഎസിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം∙പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിവിധ ബിടെക് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ലാറ്ററൽഎൻട്രി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പോളി ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർത്ഥിനികൾ അസ്സൽ രേഖകളുമായി 25,26 തീയതികളിൽ കോളജിൽ നേരിട്ട് ഹാജരാകണം.
9495207906.
പിജി സ്പോട് അഡ്മിഷൻ നാളെ
തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ പിജി കോഴ്സുകളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗം സീറ്റുകളിൽ സ്പോട് അഡ്മിഷൻ നാളെ 11 മണിക്ക് അതത് പഠന വകുപ്പുകളിൽ നടത്തും. https://admissions.keralauniversity.ac.in/css2025/. 91885 24612,
ഓസ്ട്രിയ അഡ്മിഷൻ ഡേ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം∙ യൂറോപ്പിൽ കുറഞ്ഞ ചെലവിൽ ലോകോത്തര വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഓസ്ട്രിയയിലെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം നേടാൻ ഇന്നു പട്ടത്തെ നികുഞ്ചം സരസ് ബിൽഡിങ്ങിലെ സാന്റ മോണിക്ക ഓഫിസിൽ ഓസ്ട്രിയ അഡ്മിഷൻ ഡേ നടത്തും.
10 മുതൽ 5 വരെയാണ് പരിപാടി. ട്യൂഷൻ ഫീസില്ലാത്ത/ കുറഞ്ഞ ഫീസിൽ ചെയ്യാവുന്ന കോഴ്സുകൾ, ഫീസ് ഘടന, സ്കോളർഷിപ്പും ധനസഹായ മാർഗങ്ങളും.
സ്റ്റഡി വീസയിൽ പാർട്ട് ടൈം ജോലി അവസരങ്ങൾ, 12 മാസം ജോബ് സീക്കർ വീസ, ജോലി സാധ്യതകൾ, പോസ്റ്റ് സ്റ്റഡി പിആർ തുടങ്ങിയവയെ കുറിച്ചെല്ലാം അറിയാം. ഓസ്ട്രിയ പഠന വിദഗ്ധരുടെ ഗൈഡൻസും സൗജന്യ പ്രൊഫൈൽ അസസ്മെന്റ് അവസരവുമുണ്ട്.
എൻജിനീയറിങ് ഉൾപ്പെടെ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ നടപടി അന്നു തന്നെ ആരംഭിക്കാം. പ്രൊഫൈൽ അസസ്മെന്റ് ലഭിക്കുന്നതിന് രേഖകളുമായി വരണം.
മുൻകൂട്ടി റജിസ്റ്റർ ചെയ്യാനും സ്പോട് റജിസ്ട്രേഷനും സൗകര്യവുമുണ്ട്. 0484 4150999, 96452 22999.
ഐഎച്ച്ആർഡി സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് ഡേറ്റ സയൻസ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിഎസ്സി ഇലക്ട്രോണിക്സ് വിത്ത് റോബട്ടിക്സ് ആൻഡ് ഐ, ബിസിഎ എന്നീ കോഴ്സുകളിൽ ഏതാനും ഐഎച്ച്ആർഡി ക്വോട്ട
സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0471 2234374, 9496153141.
ജർമൻ ഭാഷാ പരിശീലനം
തിരുവനന്തപുരം ∙ ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളിൽ 30ന് ആരംഭിക്കുന്ന എ 2 ലവൽ ജർമൻ ഭാഷാ പരിശീലനത്തിന് റജിസ്റ്റർ ചെയ്യാം.
ഫോൺ: 8547005050, 8921628553.
ബ്യൂട്ടിഷ്യൻ കോഴ്സ്
ആറ്റിങ്ങൽ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൽബിഎസ് സ്കിൽ സെന്ററിൽ ആറു മാസം മുതൽ ഒരു വർഷ കാലാവധി വരെയുള്ള വിവിധ ബ്യൂട്ടിഷ്യൻ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. വിശദ വിവരങ്ങൾക്ക് എൽബിഎസ് സ്കിൽ സെന്റർ , പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ആറ്റിങ്ങൽ എന്ന വിലാസത്തിൽ ബന്ധപ്പെടണം.
9037621718.
കർഷക അവാർഡ്: നാളെ വരെ അപേക്ഷിക്കാം
തിരുവനന്തപുരം ∙ കൃഷി വകുപ്പിന്റെ സംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ വരെ നീട്ടി. അപേക്ഷയും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ (www.keralaagriculture.gov.in)
മൊബൈൽ നമ്പർ വെരിഫിക്കേഷൻ
നെയ്യാറ്റിൻകര ∙ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം, ചെങ്കൽ, കൊല്ലയിൽ, നെയ്യാറ്റിൻകര, പെരുമ്പഴുതൂർ, പരശുവയ്ക്കൽ എന്നീ വില്ലേജുകളിൽ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തുടങ്ങി. ഭൂവുടമകൾ, ഒടിപി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ, ബാധ്യത സർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിർണയം തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ലഭിക്കുകയുള്ളൂ.
ഡിജിറ്റൽ സർവേ നടത്തിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരും മൊബൈൽ നമ്പർ ചേർക്കാത്തവരും കരമടച്ച രസീതുമായി നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർവേ സൂപ്രണ്ട് ഓഫിസിൽ എത്തിച്ചേരണം. മൊബൈൽ ഫോൺ കയ്യിൽ കരുതണം.
സൗജന്യ സെമിനാർ
നെയ്യാറ്റിൻകര ∙ ഭാരത് സേവക് സമാജും മഹാത്മാ വൊക്കേഷനൽ ട്രെയ്നിങ് സെന്ററും ചേർന്ന്, ‘മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സിന്റെ പഠന രീതികളും സാധ്യതയും’ എന്ന വിഷയത്തിൽ 26ന് രാവിലെ 10ന് നെയ്യാറ്റിൻകര കോൺവന്റ് റോഡിലെ സൈബോ ടെക് അനക്സിൽ സൗജന്യ സെമിനാർ നടത്തുന്നു.
എസ്എസ്എൽസി പാസായവർക്കും വീട്ടമ്മമാർക്കും പങ്കെടുക്കാം. ഫോൺ: 9447450771
നിധി ആപ്കേ നികട് 28ന്
തിരുവനന്തപുരം ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തിരുവനന്തപുരം റീജനൽ ഓഫിസ് സംഘടിപ്പിക്കുന്ന നിധി ആപ്കേ നികട്(പിഎഫ് നിങ്ങളുടെ അരികെ)എന്ന ജനസമ്പർക്ക പരിപാടി 28 ന് തിരുവനന്തപുരം നാവായിക്കുളം ഇഎസ്ഐ ഡിസ്പെൻസറിയിലും, പത്തനംതിട്ട
ജില്ലയിൽ പന്തളം എമിനൻസ് പബ്ലിക് സ്കൂളിലും നടത്തും. ബോധവൽക്കരണ ക്ലാസുകൾ, പിഎഫ് കവറേജ് ഉയർന്ന പെൻഷൻ സംബന്ധിച്ച് തൊഴിലാളികൾ, പെൻഷനർമാർ, തൊഴിലുടമകളുടെ സംശയനിവാരണം എന്നിവയ്ക്ക് സജ്ജീകരണങ്ങൾ ഒരുക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ വിശദമായ പരാതി നേരിട്ടോ തപാൽ മാർഗമോ ഇ മെയിൽ മുഖേനയോ ([email protected])യുഎഎൻ /പിഎഫ് അക്കൗണ്ട് നമ്പർ /പിപിഒ നമ്പർ /മൊബൈൽ നമ്പർ എന്നിവ സഹിതം തിരുവനന്തപുരം റീജനൽ പിഎഫ് ഓഫിസിൽ സമർപ്പിക്കണം. പരാതിയിൽ നിധി ആപ്കേ നികട് എന്ന് പ്രത്യേകം ചേർക്കണം.
കാട്ടാക്കട
ട്രഷറി നാളെ മുതൽ മിനി സിവിൽ സ്റ്റേഷനിൽ
കാട്ടാക്കട ∙ റൂറൽ ജില്ലാ ട്രഷറി നാളെ മുതൽ താൽക്കാലികമായി മിനി സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കും.
പ്രവർത്തനം മാറുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു.
ആദ്യ ഘട്ട പ്രവേശനം
അരുവിക്കര∙ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ ഇൗ അധ്യയന വർഷത്തെ ഒന്നാംഘട്ട
അഡ്മിഷൻ നാളെ രാവിലെ 10 മുതൽ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. ഫോൺ: 0472-2812686, 9074141036, 9895543647.
ആയുർവേദ മെഡിക്കൽ ക്യാംപ്
നെടുമങ്ങാട്∙ മൂഴി അജന്ത ലൈബ്രറിയും ആനാട് ആയുർവേദ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 10.30 മുതൽ മൂഴി അജന്ത ലൈബ്രറിയിൽ നടക്കും.
ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്യും.
നേത്ര ക്യാംപ്
പാലോട്∙ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് എൻഎസ്എസ് യൂണിറ്റും സൈറ്റ് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് 26ന് വട്ടക്കരിക്കകം പള്ളിമുക്ക് ജംക്ഷനിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാംപ് പാങ്ങോട് പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷൻ ചക്കമല ഷാനവാസ് ഉദ്ഘാടനം ചെയ്യും. മരുന്ന് വിതരണവും നടക്കും.
ലഹരിക്കെതിരെ ബിഗ് കാൻവാസ്
തിരുവനന്തപുരം ∙ ദക്ഷിണ കേരള മഹായിടവകയുടെ ക്രിസ്തീയ വിദ്യാഭ്യാസ സമിതിയുടെ മുക്തി മാസാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ‘ബിഗ് കാൻവാസ്’ ഒരുക്കുന്നു.
26ന് 8ന് എൽഎംഎസ് കോംപൗണ്ടിലാണ് പരിപാടി. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് സമ്മാനങ്ങളും നൽകും.
ഫോൺ: 9995404720, 9020908055.
സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ഇന്ന് മുതൽ
തിരുവനന്തപുരം∙ സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ രാജ്യാന്തര മാസ്റ്റേഴ്സ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. 4 ദിവസം നീളുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒമാൻ, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള 95 ടീമുകൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും.
30 മുതൽ 65 വയസ് വരെയുള്ള മുൻ രാജ്യാന്തര താരങ്ങളടക്കമാണ് കളിക്കാനിറങ്ങുക. ലീഗ് കം നോക്കൗട്ട് ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ 2 കോർട്ടുകളിലായി നൂറിലധികം മത്സരങ്ങൾ നടക്കും.
ദേശീയ, തല റഫറിമാരാടക്കമാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
ജലയാന പരിശോധന നാളെ
തിരുവനന്തപുരം ∙ കേരള മാരിടൈം ബോർഡിലെ പ്രത്യേക സംഘം നാളെ ഉൾനാടൻ ജലയാനങ്ങളുടെ കണക്കെടുപ്പ് നടത്തും. ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായലിന്റെ ഭാഗമായ ഫിനിഷിങ് പോയിന്റ് പവിലിയൻ, കവണാറ്റിൻകര, പള്ളാത്തുരുത്തി, തവണക്കടവ് എന്നീ സ്ഥലങ്ങളിൽ രാവിലെ 10 മുതൽ 4 വരെയാണ് കണക്കെടുപ്പ്.
പങ്കെടുക്കാൻ ബോട്ട് ഉടമകൾ ആലപ്പുഴ തുറമുഖ ഓഫിസിലെ ഹെൽപ് ഡെസ്ക് നമ്പറിൽ (0477-2253213) ബന്ധപ്പെടണം. ആദ്യഘട്ടത്തിൽ വിവരങ്ങൾ നൽകാത്ത യാനങ്ങളുടെ ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തണം.
ഒക്ടോബർ 31നു ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന ജലയാനങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതോടൊപ്പം അവ കണ്ടുകെട്ടി നശിപ്പിച്ചു കളയുന്ന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചു.
എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ കാഞ്ഞിരംകുളത്ത്
തിരുവനന്തപുരം ∙ മലയാള മനോരമ എം ഫോർ മാരിയെ കുറിച്ച് അറിയാനും പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജ് അപ്ഗ്രേഡ് ചെയ്യാനുമുള്ള ഡ്രൈവ് നാളെയും മറ്റന്നാളും 10 മുതൽ 5 വരെ കാഞ്ഞിരംകുളം അനുപമ ഹോസ്പിറ്റലിനു സമീപമുള്ള എംആർ രാജഗുരുബാൽ യുവജന സംഘം ലൈബ്രറിയിൽ നടത്തും. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മാച്ച് മേക്കിങ് ആൽഗരിതം എം ഫോർ മാരിക്ക് ഉണ്ട്.
സുരക്ഷ, സ്വകാര്യത നിയന്ത്രണം എന്നിവയും വെബ്സൈറ്റ് ഉറപ്പാക്കുന്നു. 81389 00792 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]