കല്ലമ്പലം ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡിലെ അശാസ്ത്രീയ നിർമാണം കാരണം റോഡ് ഇടിഞ്ഞു താഴ്ന്നു. ഇത് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും ഇടയാക്കുന്നതായി പരാതി.
ദേശീയപാതയിൽ ആഴാംകോണത്തിന് സമീപത്തെ സർവീസ് റോഡിലാണ് പ്രശ്നങ്ങൾ. ഇതു മൂലം ചില സമയങ്ങളിൽ രൂക്ഷമായ ഗതാഗത തടസ്സം ഉണ്ടാകുന്നു. ജംക്ഷനിൽ പ്രധാന പാത അടച്ച ശേഷം കല്ലമ്പലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ പോകുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചു വിടുകയാണ്.
ആഴാംകോണത്ത് വീണ്ടും ദേശീയ പാതയിൽ സംഗമിക്കുന്ന രീതിയിലാണ് ഇപ്പോൾ ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്.
ആഴാംകോണത്ത് ദേശീയപാതയോട് ചേരുന്ന സർവീസ് റോഡിന്റെ ഭാഗത്താണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപെടുന്നത് പതിവായി.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് പ്രധാന പാത അടച്ചു. തുടർന്ന് സർവീസ് റോഡ് അവസാനിക്കുന്ന ഭാഗത്ത് പ്രധാന റോഡിലേക്ക് കയറാനായി തൽക്കാലം പെട്ടെന്ന് റോഡ് നിർമിച്ചു.
ഇതാണ് മഴ ശക്തമായതോടെ തകർന്നത്. ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ കൂടുതൽ തകർച്ചയിലായി.
തുടർന്ന് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നത് പതിവായി. ഇവിടെ ഗതാഗതം സുഗമമാക്കിയില്ലെങ്കിൽ റോഡ് വീണ്ടും അപകടക്കെണിയാകും എന്ന് വ്യാപാരികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

