തിരുവനന്തപുരം∙ പ്രവാസികൾക്കായി നോർക്ക റൂട്സ് നടപ്പാക്കുന്ന ‘നോർക്ക കെയർ– പ്രവാസി ഹെൽത്ത് ഇൻഷുറൻസ്’ പദ്ധതി ഭാവിയിൽ ജിസിസി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിലെ ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ ഇന്ത്യയിലെ 16,000ത്തിലധികം ആശുപത്രികളിൽ കാഷ്ലെസ് ചികിത്സാ സൗകര്യമുണ്ട്. താങ്ങാനാവുന്ന പ്രീമിയം ആകർഷണമാണ്.
പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേരളം നൽകുന്ന പ്രതിബദ്ധതയ്ക്ക് തെളിവാണ് ഈ പദ്ധതിയെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
നാടിന് വലിയ സംഭാവന നൽകുന്ന പ്രവാസികൾ കേരളത്തിന്റെ വികസനം വേഗത്തിലാക്കി. അവരുടെ ക്ഷേമം ഉറപ്പാക്കിയും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ചേർത്തു പിടിക്കും.
150 കോടി രൂപ ചെലവഴിച്ച് 20 പദ്ധതികൾ പ്രവാസികൾക്കായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കേരളത്തെ സഹായിക്കാൻ പ്രാപ്തിയുള്ള പ്രവാസി കൂട്ടായ്മയാണ് ഇന്നുള്ളതെന്ന് അധ്യക്ഷനായിരുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അബുദാബിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ എം.എസ്.സുസ്മേഷ് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനിൽ നിന്ന് പദ്ധതിയുടെ ആദ്യ ഇ–കാർഡ് സ്വീകരിച്ചു.
മൊബൈൽ ആപ്പും പ്രകാശനം ചെയ്തു.
നോർക്ക റൂട്സ് ഡയറക്ടർ ഒ.വി.മുസ്തഫ, പ്രവാസി കേരളീയ ക്ഷേമബോർഡ് ചെയർമാൻ ഗഫൂർ പി.ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറൻസ് എംഡി ഗിരിജ സുബ്രഹ്മണ്യൻ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് എംഡി ബാജു ജോർജ്, നോർക്ക സെക്രട്ടറി എസ്.ഹരികിഷോർ, സിഇഒ അജിത് കോളശേരി തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]