കടലാക്രമണ പ്രതിരോധത്തിന് ജിയോട്യൂബ് പരീക്ഷണം വൈകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കടലാക്രമണത്തെ ചെറുക്കാനായി പൂന്തുറയിൽ നിർമിക്കുന്ന ജിയോ ട്യൂബ് പദ്ധതി വൈകും. നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവാണ് കാരണം. ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ വർഷം അവസാനമെങ്കിലും പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചൈന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൈനയിൽ നിന്നാണ് ജിയോ ട്യൂബുകൾ ഇറക്കുമതി ചെയ്തിരുന്നത്. അതു വേണ്ടെന്ന കേന്ദ്ര നിർദേശത്തെ തുടർന്ന് ഇത് നിർത്തി വച്ചു. തുടർന്ന് പദ്ധതിയുടെ നിർമാണ പ്രവർത്തനം നിലച്ചു.
ജിയോ ട്യൂബ് നിർമിക്കുന്ന മുംബൈയിലെ കമ്പനിയെ കണ്ടെത്തിയിട്ടുണ്ട്. അവരുമായി ചർച്ച ചെയ്ത് തീരുമാനം എടുത്താൽ മാത്രമേ പദ്ധതി പുനരാരംഭിക്കാൻ സാധിക്കൂ. ഇത് കടലാക്രമണം തടയും കരയിടിച്ചിൽ ഉണ്ടാകില്ല. 700 മീറ്റർ തീര സംരക്ഷണത്തിനായി മാത്രം 20 കോടിയാണ് ചെലവ്. 5 ഘട്ടങ്ങൾ ഉള്ള പദ്ധതിയിൽ രണ്ടു ഘട്ടം പൂർത്തിയായി. മൂന്നു ഘട്ടം കൂടിയാണ് പൂർത്തിയാകാൻ ഉള്ളത്. പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യഘട്ടം വിജയം കണ്ടാൽ ശംഖുമുഖം വരെയുള്ള തീരക്കടലിൽ പദ്ധതി നടപ്പിലാക്കും.
ജിയോ ട്യൂബുകൾ എന്നാൽ
20 മീറ്റർ നീളവും 2.5 മീറ്റർ വ്യാസമുള്ള വ്യത്താകൃതിയിൽ നിർമിച്ച മണൽക്കുഴലുകളാണ് ജിയോ ട്യൂബുകൾ.പൂന്തുറ തീരത്തു നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ഇതു സ്ഥാപിക്കുന്നത്. അതിശക്തമായ തിരമാലകൾ ഇതിൽ തട്ടുമ്പോൾ കടലിൽവച്ചു തന്നെ അതിന്റെ ശക്തി കുറയും. ഇത് തീരത്ത് ആശ്വസമാകും