
‘കുരുന്നെഴുത്തുകൾ’ പ്രകാശനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എഡിറ്റ് ചെയ്ത ഒന്നാം ക്ലാസിലെ കുട്ടികളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ ശേഖരമായ ‘കുരുന്നെഴുത്തുകൾ’ പ്രകാശനം ചെയ്തു. മന്ത്രി തന്നെയാണ് പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചത്. 2025–26 വർഷത്തെ സ്കൂൾ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. വിദ്യാകിരണം മിഷൻ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പുസ്തകത്തിൽ ഉൾപ്പെട്ട ഡയറിക്കുറിപ്പുകൾ എഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജിഎൽപിഎസിലെ വിദ്യാർഥി മിഥുൻ, നെയ്യാറ്റിൻകര ഗവ. ജെബിഎസിലെ സിദ്ധാർഥ്, അഞ്ചൽ ജിഎൽപിഎസിലെ അദിതി, പത്തനംതിട്ട തെളളിയൂർ എസ്ബിഎൻ എൽപിഎസിലെ ലിയോ ലിജു, പൊൻകുന്നം സിഎംഎസ്എൽപിഎസിലെ ആഷേർ കെ ഷൈജു എന്നീ വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. വിദ്യാർഥികളുടെ രചനകൾ കൂടാതെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.