തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂർ– ഗുരുവായൂർ പാസഞ്ചറുമാണ് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെർലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്ഷനിലേക്കുമാണ് അമൃത് ഭാരത് സർവീസുകൾ വരുന്നത്.
പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയിൽ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതോടൊപ്പം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ, തിരുവനന്തപുരം നോർത്ത്, തൃശൂർ എന്നിവിടങ്ങളിലും ചടങ്ങുകൾ നടക്കും.
തിരുവനന്തപുരം സെൻട്രലിൽ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു, തിരുവനന്തപുരം നോർത്തിൽ കേന്ദ്രമന്ത്രി വി.സോമണ്ണ, തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ മുഖ്യാതിഥികളാണ്.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ തിരുവനന്തപുരം സെൻട്രലിൽ നിന്നും തിരുവനന്തപുരം– ചെർലാപ്പള്ളി അമൃത് ഭാരത് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്നുമാണു ഉദ്ഘാടന സർവീസ് നടത്തുക. 11 ജനറൽ കോച്ചുകളും 8 സ്ലീപ്പർ കോച്ചുകളും വീതമാണ് ഇവയ്ക്കുള്ളത്.
1740 പേർക്കു യാത്ര ചെയ്യാൻ കഴിയും. മികച്ച ഇന്റീരിയർ, ജനറൽ കോച്ചുകളിലും കുഷ്യൻ സീറ്റുകൾ, സിസിടിവി ക്യാമറകൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകൾക്കും.
ജനറൽ കോച്ചിൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്കു 36 രൂപയും സ്ലീപ്പർ ക്ലാസിൽ 200 കിലോമീറ്റർ വരെ 149 രൂപയുമാണു അടിസ്ഥാന ടിക്കറ്റ് നിരക്ക്. ആർഎസി (റിസർവേഷൻ എഗൻസ്റ്റ് ക്യാൻസലേഷൻ) ടിക്കറ്റുകൾ ഉണ്ടായിരിക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

