തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബും അറിയിച്ചു. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാർട്ടിയാണെന്നും ‘വികസിത കേരളം’ എന്ന ബിജെപിയുടെ മുദ്രാവാക്യവുമായി ചേരുന്ന നയമാണ് ട്വന്റി 20യ്ക്കും ഉള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നാട്ടുകാർക്കു ജോലി നൽകുന്ന വ്യവസായ സംരംഭവുമായി വന്ന സാബു ജേക്കബിനെ നാടുകടത്തിയ രാഷ്ട്രീയ നേതൃത്വമാണ് കേരളം ഭരിക്കുന്നതെന്നും തെലങ്കാനയിൽ 50,000 പേർക്ക് തൊഴിലവസരം നൽകുകയാണ് സാബുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലേതുൾപ്പെടെ 25 പാർട്ടികൾ ചേർന്നാണ് ട്വന്റി 20യെ നേരിട്ടതെന്നും തങ്ങളെ ഉന്മൂലനം ചെയ്യാനായിരുന്നു ശ്രമമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശിയാണ് തീരുമാനത്തിനു പിന്നിൽ. ഇന്ത്യയിൽ ഏറ്റവും വികസനമുണ്ടാക്കിയ പാർട്ടി ബിജെപിയാണെന്നും അതുകൊണ്ടാണ് എൻഡിഎയിൽ ചേരുന്നതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
നാലുമാസമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണു ട്വന്റി 20യെ എൻഡിഎയിൽ എത്തിയതെന്നാണു വിവരം.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും ബുധനാഴ്ച രാത്രിയാണ് വിവരം അറിയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിലായിരുന്നു അന്തിമ തീരുമാനമുണ്ടായത്.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലാണു ട്വന്റി 20ക്കു തനിച്ചു ഭൂരിപക്ഷമുള്ളത്. തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലും പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിൽ ജയിച്ചും പാർട്ടിക്കു പ്രസിഡന്റ് പദം ലഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

