തിരുവനന്തപുരം ∙ ഇന്നു തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സിൽവർലൈൻ പദ്ധതിക്കു പകരമായുള്ള അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷ. തിരുവനന്തപുരം മെട്രോ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പുത്തരിക്കണ്ടം മൈതാനത്തെ വേദിയിൽ രാവിലെ 10.30നു തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ– മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിർവഹിക്കും. ആകെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കാണു തറക്കല്ലിടുന്നത്.
പിഎം സ്വനിധി പദ്ധതിക്കു കീഴിൽ ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള വായ്പ, ക്രെഡിറ്റ് കാർഡ് വിതരണ ഉദ്ഘാടനവും നിർവഹിക്കും.
തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തെ ബിജെപി വേദിയിലേക്കു മാറുന്ന പ്രധാനമന്ത്രി, ജനപ്രതിനിധികളും പ്രവർത്തകരുമടക്കം കാൽലക്ഷത്തോളം പേരെ അഭിസംബോധന ചെയ്യും. രാവിലെ വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കി മാറ്റാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ശംഖുമുഖം ആഭ്യന്തര വിമാനത്താവളം-ശംഖുമുഖം-ഓൾസെയിന്റ്സ്-ചാക്ക–പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്ക്വയർ-രക്തസാക്ഷി മണ്ഡപം-സ്റ്റാച്യു-പുളിമൂട്-ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്-മേലേപഴവങ്ങാടി-പവർഹൗസ് ജങ്ഷൻ-ചൂരക്കാട്ടുപാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെയും ഗതാഗതം വഴിതിരിച്ചുവിടും.
കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ അട്ടകുളങ്ങര ഭാഗത്ത് നിന്നാണ് സർവീസ് നടത്തുന്നത്.
നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. 04712558731, 9497930055 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

