തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ ജനന മരണ റജിസ്ട്രേഷനായി ആരംഭിച്ച ഹോസ്പിറ്റൽ കിയോസ്ക് മാസങ്ങളായി അടച്ചു പൂട്ടിയ നിലയിൽ. ഇൻഫർമേഷൻ കേരള മിഷനും കോർപറേഷനും ചേർന്നാണ് ആശുപത്രി ഇഎൻടിക്ക് സമീപം ഹോസ്പിറ്റൽ കിയോസ്ക് സ്ഥാപിച്ചത്. കോർപറേഷൻ പഞ്ചായത്ത് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇവിടെ റജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നു.
കിയോസ്ക് വഴി റജിസ്റ്റർ ചെയ്യുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുമായിരുന്നു.
ഏറെ പേർക്ക് ആശ്രയമായിരുന്ന സെന്ററാണ് ഇപ്പോൾ അടച്ചിട്ടിരിക്കുന്നത്. റജിസ്ട്രേഷൻ പ്രക്രിയകൾ നടന്നിരുന്ന സമയത്ത് ഉപയോഗിച്ച ഡെസ്ക്ടോപ് ഉൾപ്പെടെ ഇവിടെ വെറുതേ കിടന്ന് നശിക്കുന്നു.
കിയോസ്കിന് ഉള്ളിൽ ഇപ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെ സൂക്ഷിക്കുകയാണ്. റജിസ്ട്രേഷൻ നടപടികൾക്കായി നിയോഗിച്ചിരുന്ന ജീവനക്കാരനെയും പിൻവലിച്ചു.
സർവീസ് ചാർജ് നൽകിയാൽ വളരെ വേഗത്തിൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ ജനന മരണ സർട്ടിഫിക്കറ്റുകൾ നേടാൻ കഴിയുമെന്നതിനാൽ ഒട്ടേറെ പേർ ഹോസ്പിറ്റൽ കിയോസ്ക് ഉപയോഗിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

