നെയ്യാറ്റിൻകര ∙ കരുംകുളം പഞ്ചായത്തിലെ പരണിയം വഴിമുക്ക് – കരുംകുളം റോഡിന്റെ ഒരു വശം കുഴിച്ച ശേഷം കരാറുകാരൻ മുങ്ങിയ സംഭവത്തിൽ ഇന്നലെ പകുതിയോളം ദൂരം കല്ലുകൾ നിരത്തി കുഴി മൂടി. മലയാള മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ ജനത്തിന്റെ ദുരിതമകറ്റാൻ എം.വിൻസന്റ് എംഎൽഎ കരാറുകാരന് കർശന നിർദേശം നൽകുകയായിരുന്നു.റോഡ് ടാർ ചെയ്യുന്നതിന്റെ ഭാഗമായി ഈ മാസം 1 മുതൽ 20 ദിവസത്തേക്ക് റോഡ് അടച്ചിടുകയാണെന്ന് ആദ്യമേ ബോർഡ് സ്ഥാപിച്ചു.
പിന്നീട് പൈപ്പ് ലൈനു വേണ്ടി കുഴിച്ച ശേഷം വെറും മണ്ണിട്ട് മൂടിയ ഭാഗത്ത് ചല്ലി നിരത്താൻ വേണ്ടി കുഴിയെടുത്തു.
പിന്നീട് ഒറ്റ പോക്കായിരുന്നു. മൂന്നാഴ്ചയോളം പ്രദേശവാസികൾ തെല്ലൊന്നുമല്ല കഷ്ടപ്പെട്ടത്.ഒരു വാഹനം കടന്നു പോകുമ്പോൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിനു കടക്കാൻ മാർഗമില്ലായിരുന്നു.
ഇടയ്ക്ക് ഒരു കാർ അപകടത്തിൽപ്പെടുകയും ചെയ്തു. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]