
ട്രയൽ റൺ 9 മാസം തികയുംമുൻപേ ആറു ലക്ഷത്തോളം കണ്ടെയ്നറുകൾ, 285 കപ്പലുകൾ; തിലകക്കുറിയായി വിഴിഞ്ഞം
സംസ്ഥാനത്തിന്റ വികസനത്തിന് കുതിപ്പേകുന്ന, രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെയാണു വിഴിഞ്ഞം രാജ്യാന്തര തുറമുഖം സമർപ്പിക്കപ്പെട്ടത്. ട്രയൽ റൺ 9 മാസം തികയുംമുൻപേ ആറു ലക്ഷത്തോളം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്.
ലോകത്തെ വമ്പൻ കപ്പലുകളടക്കം 285 കപ്പലുകൾ ഇതിനകം വിഴിഞ്ഞത്തു ബെർത്ത് ചെയ്തു. പ്രതിസന്ധികളും ആരോപണങ്ങളും വെല്ലുവിളികളും അതിജീവിച്ച് തുറമുഖ നിർമാണക്കരാർ വയ്ക്കാനും നിർമാണം തുടങ്ങിവയ്ക്കാനും കഴിഞ്ഞത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ്.
പിന്നീട് പ്രകൃതി ദുരന്തങ്ങളും മറ്റുംമൂലം കുറേക്കാലം നിർമാണം തടസ്സപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബെർത്ത് നിർമാണത്തിനു തുടക്കമിട്ടു.
പോർട്ട് ഓപ്പറേഷൻ സെന്റർ അടക്കമുള്ള കെട്ടിടങ്ങളുയർന്നു. 800 മീറ്റർ ബെർത്തും 2.95 കിലോമീറ്റർ പുലിമുട്ടുമുള്ള ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
വർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വിഴിഞ്ഞത്തിനുണ്ട്.8867 കോടി രൂപ മുടക്കിയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിങ്ങാണു ഈ മാസം ആദ്യം നടത്തിയത്. ഇതിൽ സംസ്ഥാന, കേന്ദ്രസർക്കാരുകളുടെയും നിർമാണക്കമ്പനിയായ അദാനി ഗ്രൂപ്പിന്റെയും വിഹിതമുണ്ട്.
അദാനി ഗ്രൂപ്പ് 9000 കോടി മുടക്കുന്ന അടുത്ത ഘട്ടം 2028 ഡിസംബറിനകം പൂർത്തീകരിക്കുമെന്നാണ് അവരുടെ ഉറപ്പ്. ഇതുകൂടിയാകുമ്പോൾ രാജ്യത്തെ ഒന്നാം നമ്പർ തുറമുഖമായി വിഴിഞ്ഞത്തിനു മാറാനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]