തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥ നിയമനത്തെ ചൊല്ലി കലക്ടർമാരുടെയും വരണാധികാരികളുടെയും ഓഫിസുകൾ തമ്മിൽ പോരു മുറുകി. ഇതോടെ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കുമോയെന്ന ആശങ്കയിലാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിധ വകുപ്പുകളിലെ 1200 ജില്ലാ തല ഉദ്യോഗസ്ഥരെയാണ് ഒരു തദ്ദേശ സ്ഥാപനത്തിന് ഒന്നെന്ന നിലയിൽ വരണാധികാരികളായി നിയമിച്ചിട്ടുള്ളത്.
ശമ്പളവിതരണ സോഫ്റ്റ്വെയറായ ‘സ്പാർക്’ പരിശോധിച്ചാണ് വോട്ടെടുപ്പ് ദിവസത്തെ സേവനത്തിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പട്ടികയും നിയമന ഉത്തരവുകളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ കലക്ടർമാർ തയാറാക്കിയത്.
വരണാധികാരികളായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഓഫിസുകളിലുള്ളവരും പട്ടികയിലുണ്ട്.
എന്നാൽ തങ്ങളുടെ സേവനത്തിന് ഇവരെ എല്ലാം ആവശ്യമാണെന്നു കാണിച്ച് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി വരണാധികാരികൾ വേറെ ഉത്തരവിറക്കിയതോടെയാണു പോരു മുറുകിയത്. പല വരണാധികാരികളുടെ ഓഫിസുകളിലും 20 മുതൽ 50 വരെ പേരുണ്ട്.
ഇതിൽ ഏതാനും പേരെ ഒഴിവാക്കി ബാക്കിയുള്ളവർക്ക് വോട്ടെടുപ്പ് ഡ്യൂട്ടി നൽകണമെന്ന നിലപാടിലാണ് കലക്ടർമാർ. തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വോട്ടെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ച പരാതികളും ഉയർന്നിട്ടുണ്ട്. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ബൂത്തുകൾക്ക് വോട്ടർ പട്ടിക തയാറാക്കി നൽകുകയോ അതിനു വിവരങ്ങൾ കൈമാറുകയോ ചെയ്യാൻ ഇവർ ആവശ്യമാണെന്ന് സെക്രട്ടറിമാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

