ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
മലയിൻകീഴ് ∙ മലയിൻകീഴ് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 21ന് 10ന് നടക്കും.
ഫോൺ: 0471 283020
നാഷനൽ ഫിലിം അക്കാദമി അവാർഡ് എൻട്രി
തിരുവനന്തപുരം∙ നാഷനൽ ഫിലിം അക്കാദമിയുടെ 2025 ലെ ടിവി വിഡിയോ ഷോർട് ഫിലിം അവാർഡുകൾക്ക് എൻട്രി ക്ഷണിച്ചു. ‘വയോധികം-ദി ബ്യൂട്ടി ഓഫ് ട്വിലൈറ്റ് ,എന്നതാണ് വിഷയം.
വാർധക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർമിച്ച 1 മിനിറ്റ് മുതൽ 22 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട് ഫിലിം, ഡോക്യൂമെന്ററി ടിവി ന്യൂസ് എന്നിവയാണ് ഉൾപ്പെടുത്തുന്നത്.2024 ജനുവരി 1 മുതൽ 2025 ഒക്ടോബർ 30 വരെ നിർമിച്ചതോ ടിവി ചാനലുകൾ സംപ്രേഷണം ചെയ്തതോ ആയ പ്രോഗ്രാമുകൾ സമർപ്പിക്കാം.
എൻട്രി ഫീസ് ഇല്ല എൻട്രികൾ 2025 നവംബർ 10 വരെ സ്വീകരിക്കും. വിലാസം; ഡയറക്ടർ, നാഷണൽ ഫിലിം അക്കാദമി, സൂര്യഗായത്രി, ചെമ്പകശ്ശേരി നഗർ, കേശവദാസപുരം, തിരുവനന്തപുരം 695004.
ഫോൺ 9400464100
പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കുന്ന ആംബുലൻസ് സർവീസിലേക്കു പാരാ മെഡിക്കൽ സ്റ്റാഫുകളുടെ ഒഴിവുകളിലേക്കുള്ള അഭിമുഖം 24നു രാവിലെ 11നു തിരുവനന്തപുരം മണക്കാട് കമലേശ്വരത്ത് ഉള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ മേഖല ഓഫിസിൽ നടക്കും. യോഗ്യത: ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ് പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഫോൺ.0471–2450773. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

