തിരുവനന്തപുരം ∙ ജനറൽ ആശുപത്രി സർജിക്കൽ ബ്ലോക്കിലേക്ക് പോകാൻ ഇനി തപ്പി തടയണ്ട. ആശുപത്രി അധികൃതർ വൈദ്യുതി എത്തിച്ചു.
ആശുപത്രിയിലെ സർജിക്കൽ ബ്ലോക്കിലേക്ക് പോകാനുള്ള ഭാഗങ്ങൾ മുഴുവൻ പൂർണമായി ഇരുട്ടിലാണെന്ന മനോരമ വാർത്ത ആശുപത്രി അധികൃതരുടെ കണ്ണ് തുറപ്പിച്ചു.മനോരമ വാർത്തയെ തുടർന്നാണ് വെളിച്ചമില്ലാതെ കിടന്ന സ്ഥലങ്ങളിൽ അധികൃതർ ഇടപെട്ട് വൈദ്യുതി എത്തിച്ചത്. പൊളിക്കാനായി ഇട്ടിരിക്കുന്ന 6,7,10 വാർഡുകളിലെ ഭാഗത്താണ് മാസങ്ങളായി ഇരുട്ടിലായിരുന്നത്.
പൊളിക്കാനായി ഇട്ടിരിക്കുന്ന 6,7,10 വാർഡുകളിലെ ഭാഗത്താണ് മാസങ്ങളായി ഇരുട്ടിലായിരുന്നത്. പൊളിക്കാൻ ഇട്ടിരിക്കുന്ന വാർഡുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിന് ഒപ്പം മറ്റിടങ്ങളിലും വെളിച്ചമില്ലാത്ത സ്ഥിതിയായി. ആശുപത്രിയിലെ പ്രധാന ബ്ലോക്കായ സർജിക്കൽ ബ്ലോക്കിലേക്ക് പോകാനുള്ള വഴി മുഴുവൻ ഇരുട്ടിലായിരുന്നു.
രാത്രിയിൽ ആളുകൾക്ക് നടക്കാൻ സാധിക്കാത്ത സ്ഥിതി ഉണ്ടായി. മൊബൈൽ വെളിച്ചത്തിലായിരുന്നു ഇതുവഴിയുള്ള സഞ്ചാരം.
വെളിച്ചമില്ലാതെ വന്നതോടെ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]