
തിരുവനന്തപുരം ∙ കഴിഞ്ഞ 7 മാസമായി വിലക്കയറ്റത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പോ സർക്കാരോ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിലക്കയറ്റം നിയന്ത്രിക്കുക, മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം രൂക്ഷമാകുമ്പോൾ വിപണിയിൽ ഇടപെടാനായി സ്ഥാപിച്ച സപ്ലൈകോയിൽ 13 അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.
സോപ്പും ചീർപ്പും കണ്ണാടിയും മാത്രമാണ് അവിടെയുള്ളത്. വിതരണക്കാർക്ക് കോടികൾ കുടിശിക വരുത്തിയതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും വി.ഡി സതീശൻ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒറ്റക്കറി സദ്യയും കഴിച്ചാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു.
സമര സമിതി ചെയർമാൻ എ. മുഹമ്മദ് നിസാം, ജില്ലാ സെക്രട്ടറി പി.എസ് സജീവ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.
വിജയകുമാർ, വി. സുനു കുമാർ, മഞ്ചയിൽ വിക്രമൻ, എ.
രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]