
നെയ്യാറ്റിൻകര ∙ റോഡിന്റെ ഒരു വശം കുഴിച്ച ശേഷം കരാറുകാരൻ പോയിട്ട് 20 ദിവസം; പരണിയം വഴിമുക്കിൽ നിന്ന് കരുംകുളത്തേക്കുള്ള ജനകീയ റോഡിന്റെ ഇരുവശങ്ങളിൽ താമസിക്കുന്നവരും ഈ റോഡ് ഉപയോഗിക്കുന്നവരും ദുരിതത്തിൽ. കരുംകുളം പഞ്ചായത്തിന്റെ ഈ റോഡ്, ഇപ്പോൾ ടാർ ചെയ്യുന്നത് എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ്.
ഈ മാസം തുടക്കത്തിൽ ഇവിടെ എത്തിയ കരാറുകാരൻ റോഡ് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്ന ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് നീളത്തിൽ കുഴിച്ചു. അടുത്ത ദിവസം തന്നെ ഇവിടെ കരിങ്കൽ വേസ്റ്റ് തട്ടുമെന്നാണ് പറഞ്ഞിരുന്നത്.
പക്ഷേ, 20 ദിവസം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
ഒരു വാഹനം കടന്നു പോകുമ്പോൾ എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വരുമ്പോൾ കടന്നു പോകാൻ കഴിയുന്നില്ല. ഇത്തരത്തിൽ ഒരു വാഹനത്തിനു കടന്നു പോകാൻ എതിർദിശയിൽ നിന്നെത്തിയ വാഹനം വശത്തേക്കു ഒരുക്കി നിർത്തിയതും കുഴിയിലേക്ക് മറിഞ്ഞു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് ആ വാഹനം കുഴിയിൽ നിന്ന് കയറ്റിയത്.
ഒരു വശം മുഴുവൻ കുഴിച്ചിരിക്കുന്നതിനാൽ ആ വശത്തെ വീടുകളിൽ നിന്ന് കാറുകൾ പോയിട്ട് ഇരുചക്ര വാഹനം പോലും നിരത്തിലേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ഈ ഒരു അവസ്ഥ രാജ്യത്ത് മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് ജനം പറയുന്നു.പരാതിപ്പെട്ടിട്ടും പോലും ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ല. കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഫണ്ട് ലഭിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നും പണി അതിന് അനുസരിച്ചേ മുന്നോട്ടു പോവുകയുള്ളൂവെന്നും മറുപടി പറഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.രണ്ടു ദിവസത്തിനുള്ളിൽ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വലിയ സമരത്തിലേക്ക് തിരിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രധാന റോഡു വഴി ഒരു വാഹനവും കടന്നു പോകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]