
ഉച്ചക്കട∙ കെഎസ്ആർടിസി ബസുകൾ റോഡിന്റെ മധ്യത്തിൽ നിർത്തുന്നത് ജംക്ഷനിൽ ഗതാഗത കുരുക്കിനു ഇടയാക്കുന്നു. തിരക്കേറിയ ഉൗരമ്പ്–പൂവാർ റോഡിൽ ഉച്ചക്കട
ജംക്ഷനിൽ ആണ് ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ അരങ്ങേറുന്നത്. റോഡിന്റെ മുക്കാൽ ഭാഗവും കടന്ന് ബസ് പാർക്ക് ചെയ്യുന്നതോടെ പിന്നിലും എതിർദിശയിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്തതാണ് കുരുക്കിനു കാരണം.
റോഡിന്റെ മധ്യത്തിൽ ബസ് നിർത്തുന്നത് മറ്റു വാഹന യാത്രക്കാർ ചോദ്യം ചെയ്യുന്നത് പലപ്പോഴും വാക്കേറ്റത്തിനും കാരണമായിട്ടുണ്ട്.
പ്രദേശത്ത് സർവീസ് നടത്തുന്ന പൂവാർ, നെയ്യാറ്റിൻകര ഡിപ്പോകളിൽ ഒട്ടേറെ തവണ പരാതി അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റോപ്പുകളിൽ സ്ഥലം ഉണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് മധ്യത്തിൽ നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പിലെ ഉന്നതർ തന്നെ പ്രഖ്യാപിച്ചിട്ടും രീതി തുടരുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]