തിരുവനന്തപുരം ∙ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ജലവിതരണം അവതാളത്തിലാണ്. അടിക്കടി ഉള്ള അറ്റകുറ്റപ്പണിയും പൈപ്പ് പൊട്ടലുമാണ് ഇതിനു കാരണം..
പൊട്ടുന്നതിൽ ഏറെയും പ്രധാന പൈപ്പുകളാണ്. അതിനാൽ അറ്റകുറ്റപ്പണിയും നീണ്ടു പോകും.
വാൽവ് അടച്ച് ദിവസങ്ങളോളം നടത്തുന്ന അറ്റകുറ്റപ്പണി കഴിഞ്ഞ് പമ്പിങ് ആരംഭിച്ചാലും പിന്നെയും ദിവസങ്ങൾ എടുക്കും എല്ലായിടത്തും പൂർണതോതിൽ വെള്ളം എത്താൻ. ഇതിനിടയിലാണ് എയർ ബ്ലോക്ക് കാരണമുള്ള പ്രശ്നങ്ങൾ.
എന്നാൽ ഉപഭോഗം വർധിച്ചത് കൊണ്ട് പൈപ്പിലൂടെ ഒഴുകി എത്തുന്നതിന്റെ തോത് കുറഞ്ഞതാണ് പലയിടത്തും വെള്ളം ലഭിക്കാൻ തടസ്സമെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്.
കഴക്കൂട്ടം മേഖലയിലും നാലാഞ്ചിറ, ഉള്ളൂർ, മെഡിക്കൽ കോളജ്, ആക്കുളം, പോങ്ങുംമൂട് ഭാഗങ്ങളിൽ ശുദ്ധജലവിതരണം കാര്യക്ഷമമായിട്ടില്ല. 23 വരെ ഭാഗികമായി കഴക്കൂട്ടം മേഖലയിൽ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
കഴക്കൂട്ടം മേഖലയിൽ ഒരാഴ്ചയായി ജലം ലഭിക്കുന്നില്ല. ടാങ്കറുകളിൽ വെള്ളം എത്തിക്കാനോ പ്രശ്ന പരിഹാരത്തിനോ ശ്രമിക്കാതെ വന്നതോടെ ജനം ആക്കുളത്ത് ദേശീയ പാത ഉപരോധിച്ചു.
പോങ്ങുംമൂട് ജലഅതോറിറ്റി ഓഫിസിലും ഉപരോധം നടന്നു. വൈദ്യുതിത്തകരാർ: അരുവിക്കര പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു,ജലവിതരണം മുടങ്ങും തിരുവനന്തപുരം ∙ നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന അരുവിക്കരയിലെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം അപ്രതീക്ഷിത വൈദ്യുതിത്തകരാറിനെ തുടർന്ന് നിലച്ചു.
നഗരത്തിൽ ജലവിതരണം അവതാളത്തിലായി. ഇന്നും നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
അമ്പലമുക്കിലെ അറ്റകുറ്റപ്പണിക്ക് ശേഷം കഴക്കൂട്ടം മേഖലയാകെ വെള്ളമില്ലാതെ പ്രതിസന്ധിയിലായിരിക്കെയാണ് നഗരത്തിലും ജലദൗർലഭ്യം വില്ലനാകുന്നത്.
ഉച്ചയ്ക്ക് 2.30ന് പ്ലാന്റിലേക്ക് വൈദ്യുതി എത്തിക്കുന്ന കെഎസ്ഇബി കേബിളിന് തീപിടിച്ചു. പ്ലാന്റിലേക്കുള്ള കണക്ഷൻ നഷ്ടമായി.
നാട്ടുകാരിൽ ആരോ ചവറിന് തീകത്തിച്ചത് കേബിളിലേക്ക് പടർന്നതാണെന്നു ജലഅതോറിറ്റി അധികൃതർ ആരോപിച്ചു. 4 ജലശുദ്ധീകരണശാലകളുടെയും പ്രവർത്തനം 2 മണിക്കൂറിലധികം തടസ്സപ്പെട്ടു.
ഇതോടെ പമ്പിങ്ങ് നിലച്ചു.കേബിൾ കത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താനായി പൊലീസിൽ പരാതിപ്പെടാനാണ് അധികൃതരുടെ തീരുമാനം. കേബിൾ തീപിടിച്ചതിന് പിന്നാലെ പ്ലാന്റിലെ ഇൻകം പ്ലാനർ പ്രവർത്തിക്കാതെ ആയി.
ഇത് അറ്റകുറ്റപ്പണി നടത്താൻ ഏറെ സമയം എടുത്തു.
ഇതോടെയാണ് 2 മണിക്കൂറിലേറെ ശുദ്ധീകരണശാലയുടെ പ്രവർത്തനം പൂർണമായി നിലച്ചത്. വൈകിട്ടോടെ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചുവെങ്കിലും നഗരത്തിൽ വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയായി.
അവധി ദിനത്തിൽ വെള്ളം മുടങ്ങിയതോടെ പാചകം ഉൾപ്പെടെ അവതാളത്തിലായി. ഇന്നും കോർപറേഷൻ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ
തിരുവനന്തപുരം ∙ ഇന്ന് രാത്രി 10 വരെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, നെട്ടയം, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, ഞാലിക്കോണം, തൃക്കണ്ണാപുരം, കുന്നപ്പുഴ, മണാലയം, മലമുകൾ, മൂന്നാമൂട്, കാച്ചാണി, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുങ്കാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായി ജലവിതരണം തടസ്സപ്പെടും.
ഉപയോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അറ ിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

