പാലോട്∙ ഒരു ദുരന്തം നടന്നിട്ടും പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം – ഇടിഞ്ഞാർ – ബ്രൈമൂർ വനാന്തര റോഡിലെ അപകടകരമായ മരം മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. ഇന്നലെയും ഈ റോഡിൽ ഒരു മരത്തിന്റെ ശിഖരം ഒടിഞ്ഞു വൈദ്യുതി ലൈനിനു മീതെ വീണു.
ഇക്കഴിഞ്ഞ 7ന് ബൈക്കിൽ സഞ്ചരിക്കവെ മുല്ലച്ചൽ വളവിൽ ഉണങ്ങി നിന്ന മരം ഒടിഞ്ഞു വീണു ലോഡിങ് തൊഴിലാളി ഇടിഞ്ഞാർ കല്യാണിക്കരിക്കം സ്വദേശി ഷൈജു( 47) മരിച്ചിരുന്നു.
ഇത്തരത്തിൽ അപകടക്കെണിയായി മരങ്ങളോ മരച്ചില്ലകളോ നിൽക്കുകയാണെന്നും ഷൈജുവിന്റെ മരണത്തെ തുടർന്ന് അപകടകരമായ ഈ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളോടും ഡിഎഫ്ഒ അടക്കമുള്ള വനം ഉദ്യോഗസ്ഥരോടും നാട്ടുകാരും പൊതുപ്രവർത്തകരും അഭ്യർഥിച്ചിരുന്നതായും നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നടപടി സ്വീകരിക്കേണ്ട വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ഈ മേഖലയിൽ മുൻപും പലതവണ മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്.
സമരം ആരംഭിക്കും: സിപിഐ
പാലോട്∙ ഇടവം – ഇടിഞ്ഞാർ വനാന്തര റോഡിൽ മരം ഒടിഞ്ഞു വീണു ഒരു മരണം ഉണ്ടായിട്ടും അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാത്ത വനം വകുപ്പിന്റെ നിലപാടിൽ സിപിഐ പ്രതിഷേധിച്ചു. ഇത്തരത്തിൽ അനവധി മരങ്ങൾ ഇടവം മുതൽ ബ്രൈമൂർ വരെയുള്ള റോഡിന്റെ ഇരുവശത്തും നിൽക്കുകയാണെന്നും ജനത്തിന്റെ ജീവൻ വച്ചു കളിക്കുകയാണെന്നും അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും വാർഡ് മെംബർ ജി. മനുവും സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ.
കുഞ്ഞുമോനും അറിയിച്ചു.
നടപടി സ്വീകരിക്കും റേഞ്ച് ഓഫിസർ
പാലോട്∙ അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിക്കാൻ നടപടി സ്വീകരിച്ചതായും എന്നാൽ മുറിക്കേണ്ട മരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കാൻ വാർഡ് മെംബർ അടക്കമുള്ളവരോട് അഭ്യർഥിച്ചതായും അത് കിട്ടിയ ശേഷം പരിശോധിച്ചു മുറിക്കേണ്ടവ അടിയന്തരമായി തന്നെ മുറിച്ചു മാറ്റുമെന്നും ഇന്ന് തന്നെ അതിന്റെ നടപടികൾ ആരംഭിക്കുമെന്നും ആർഒ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

