തിരുവനന്തപുരം ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോർപറേഷൻ ജീവനക്കാർ രണ്ടു ദിവസത്തിനിടെ മാറ്റിയത് രണ്ടായിരത്തോളം ഫ്ലെക്സ് ബോർഡുകൾ. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയറ്റ്, സ്റ്റാച്യു,, ജഗതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കിയത്.
ഇന്നു മുതൽ നഗരത്തോടു ചേർന്ന് കിടക്കുന്ന വാർഡുകളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പൊതു സ്ഥലങ്ങളിൽ നിന്ന് നീക്കിയ ബോർഡുകൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കോർപറേഷൻ റവന്യു വിഭാഗം അറിയിച്ചു.
തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കും
തെരുവു നായ്ക്കളെ പിടികൂടുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. മേയർ പ്രതിനിധീകരിക്കുന്ന കൊടുങ്ങാനൂർ വാർഡിൽ നിന്ന് പിടികൂടിയ തെരുവു നായ്ക്കളെ പേട്ടയിലെ മൃഗാശുപത്രിയോടു ചേർന്നുള്ള ഷെൽട്ടറിലേക്ക് മാറ്റി.
തെരുവു നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിൽ പാർപ്പിക്കാൻ സ്വകാര്യ വ്യക്തികളുടെയും സംഘടനകകളുടേയും സഹായം കോർപറേഷൻ അഭ്യർഥിച്ചിട്ടുണ്ട്. ചെലവാക്കുന്ന പണം ഷെൽട്ടർ സംവിധാനം ഒരുക്കുന്നവർക്ക് നൽകി പദ്ധതി നടപ്പാക്കാനാണ് ആലോചന.
ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് അധികൃതർ അറിയിച്ചു.
ആദ്യ കൗൺസിൽ യോഗം ഇന്ന്
തിരുവനന്തപുരം ∙ പുതിയ കൗൺസിൽ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം ഇന്നു നടത്തും. മേയർ വി.വി.രാജേഷിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 2.30 ന് കൗൺസിൽ ലോഞ്ചിലാണ് യോഗം.
കൗൺസിലർമാർക്ക് വിതരണം ചെയ്ത അജൻഡ പ്രകാരം ഔദ്യോഗിക വിഷയങ്ങൾക്കു പുറമെ ആരോഗ്യ, മരാമത്ത് സ്ഥിര സമിതികളുടെ അജൻഡകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അധ്യക്ഷൻ അനുവാദം നൽകിയാൽ മറ്റു വിഷയങ്ങൾ കൗൺസിലർമാർക്ക് അവതരിപ്പിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

