തിരുവനന്തപുരം ∙ ശബരിമല ദർശനം കഴിഞ്ഞിറങ്ങിയ ശേഷം മകൻ ദേവപ്രയാഗിനൊപ്പം നിന്നെടുത്ത ഫോട്ടോ തന്റെ വാട്സാപ്പിൽ വാട്സാപ് സ്റ്റാറ്റസിൽ പങ്കുവച്ച അച്ഛൻ ബിച്ചു ചന്ദ്രൻ കുറിച്ചു: മൈ മിഷൻ കംപ്ലീറ്റഡ് ! മകനെ ശബരിമലയിൽ എത്തിച്ചതിന്റെ ആഹ്ലാദമായിരുന്നു ബിച്ചുവിന്റെ മനസ്സിൽ.
മകനൊപ്പം ബിച്ചുവിന്റെ സുഹൃത്തും ഉണ്ടായിരുന്നു യാത്രയിൽ.
വീട്ടിലേക്കുള്ള യാത്രയിൽ വൈകിട്ട് 6.45ന് എംസി റോഡിൽ നിലമേൽ കണ്ണങ്കോട് വാഴോടിന് സമീപത്തുവച്ച് ബിച്ചു ഓടിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ബിച്ചുവും സതീഷും അന്നു മരിച്ചു.
വെള്ളിയാഴ്ച ദേവപ്രയാഗും. മസ്തിഷ്കമരണം സംഭവിച്ച ദേവപ്രയാഗിന്റെ അവയവങ്ങൾ മറ്റുള്ളവർക്കു ജീവനാകട്ടെ എന്നു ബന്ധുക്കൾ തീരുമാനിച്ചു.
ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കും നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ 12.30നു ദേവപ്രയാഗിന്റെ മൃതദേഹം തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ എത്തിച്ചു.
തുടർന്നു ശാന്തികവാടത്തിൽ സംസ്കരിച്ചു. മോട്ടർവാഹന വകുപ്പിൽ ജോലി ചെയ്യുന്ന സി.എം.അഖിലയാണു ദേവപ്രയാഗിന്റെ അമ്മ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

