നാഗർകോവിൽ ∙ കന്യാകുമാരിയിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലിയോടനുബന്ധിച്ചു പണിതു വരുന്ന തിരുവള്ളുവർ പ്രവേശനകവാടത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കന്യാകുമാരി ഗാന്ധിമണ്ഡപത്തിലേക്കു പോകുന്ന പാതയിൽ തമിഴ്നാട് സർക്കാർ ഗസ്റ്റ് ഹൗസിനു എതിർവശത്താണ് 1.45 കോടി രൂപ ചെലവിൽ 60 ഉയരത്തിലും 18 മീറ്റർ വീതിയിലുമായി പ്രവേശന കവാടത്തിന്റെ നിർമാണം നടന്നു വരുന്നത്.
നിലവിൽ ചായം പൂശുന്ന ജോലികളാണ നടന്നു വരുന്നത്.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലിയോടനുബന്ധിച്ചു കന്യാകുമാരിയിൽ നടന്ന ആഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രവേശനകവാടം സ്ഥാപിക്കുമെന്നറിയച്ചത്. പ്രവേശന കവാടത്തിന്റ കീഴ്ഭാഗത്ത് 12 അടി ഉയരം വരുന്ന 4 തിരുവള്ളുവർ പ്രതിമകൾ സ്ഥാപിക്കും.
ഇവയുടെ നിർമാണം കന്യാകുമാരിക്കു സമീപം മയിലാടിയിൽ നടന്നു വരുന്നു. കവാടത്തിന്റെ പണികൾ പൂർത്തിയായിക്കഴിഞ്ഞാൽ അടുത്ത മാസാവസാനം ഉദ്ഘാടനം നടക്കുമെന്നറിയുന്നു.
ഇതിനിടെ തിരുവള്ളുവർ പ്രവേശനകവാട
നിർമാണവുമായി ബന്ധപ്പെട്ടു കന്യാകുമാരി റൗണ്ടാന മുതൽ കടൽക്കര റോഡ് വരെയുള്ള പാത കഴിഞ്ഞ എട്ടു മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാൽ ഇടുങ്ങിയ മറ്റു പാതയിലുടെ വാഹനങ്ങൾ കടന്നു പോകുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ശബരിമല സീസൺ ആരംഭിച്ച നിലയിൽ പ്രവേശവ കവാട
പാത എത്രയും വേഗം തുറക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

