തിരുവനന്തപുരം ∙ വോട്ട് കൊള്ള ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭാ കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
പല തവണ ജല പീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോകാൻ പ്രവർത്തകർ തയാറായില്ല. ശേഷം എൽഎംഎസ് റോഡ് വഴി ചീഫ് ഇലക്ടറൽ ഓഫിസിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഓഫിസിനു മുന്നിൽ വാഹനങ്ങൾ നിരത്തിയാണ് ഇവിടെ പൊലീസ് പ്രവർത്തകരെ തടഞ്ഞത്.
തുടർന്ന് പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നേമം ഷജീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ സജിത് മുട്ടപ്പാലം, റിഷി എസ്.കൃഷ്ണൻ, ആർ.എസ്.വിപിൻ, അമി തിലക്, ഗിരികൃഷ്ണൻ, കെ.എച്ച്.ഫെബിൻ, ഫൈസൽ നന്നാട്ടുക്കാവ്, അനീഷ് ചെമ്പഴന്തി, നീതു വിജയൻ, അഫ്സൽ ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി. വോട്ടർ പട്ടികയിലെ തിരിമറി ആരോപിച്ച് ആർഎംഎസ് ഓഫിസിന് മുന്നിൽ കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പാർട്ടി ജില്ലാ വർക്കിങ് പ്രസിഡന്റ് പാച്ചല്ലൂർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലപ്പൂര് സുരേഷ്, ജനറൽ സെക്രട്ടറിമാരായ പാറശാല സന്തോഷ്, ഷിലു ഗോപിനാഥ്, നിർമൽദാസ്, ട്രഷറർ അനന്ത ശശി,യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് ബി.
നിബുദാസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]