
ഇടിഞ്ഞാറിൽ പുലിയെന്ന് പരാതി; നായയ്ക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലോട്∙ പെരിങ്ങമ്മല ഇടിഞ്ഞാർ വെങ്കിട്ട ആദിച്ചക്കോൺ ആദിവാസി നഗറിലെ ഈച്ചുട്ടിയുടെ വീട്ടിലെ നായയെ കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങി ആക്രമിച്ചെന്നു പരാതി. 17ന് രാത്രി 12 മണിയോടെയാണ് സംഭവം.വീടിനു മുന്നിലെ ജനാലയിൽ കെട്ടിയിരുന്ന നായയെയാണ് ആക്രമിച്ചത്.ബഹളം കേട്ട് താൻ ലൈറ്റിട്ട് വെളിയിൽ ഇറങ്ങുമ്പോൾ പുലി നായയുടെ കഴുത്തിൽ കടിച്ചുകുടയാനുള്ള ശ്രമമായിരുന്നെന്നും ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് വിട്ട് ഓടിമറഞ്ഞെന്നും ഈച്ചുട്ടി പറഞ്ഞു. നായയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. വലിയ പുലിയെ താൻ വ്യക്തമായി കണ്ടതായും ഈച്ചുട്ടി പറഞ്ഞു. ഒരു മാസം മുൻപ് സമീപവാസിയായ ഗിരിജയുടെ വീട്ടിലെ നായയെയും ആക്രമിച്ചിരുന്നു. പ്രദേശത്തെ മറ്റു ചില വീടുകളിലെ നായകളെ കാണാനില്ലെന്നും പരാതിയുണ്ട്. കഴുത്തിൽ മുറിവേറ്റ നായയെ മൃഗാശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം മുൻപും പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ, കാൽപാടുകൾ ഉണ്ടെങ്കിൽ മാത്രമേ പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പാലോട് റേഞ്ച് ഓഫിസർ സുധീഷ്കുമാർ അറിയിച്ചു.