തിരുവനന്തപുരം ∙ വാഹനാപകടത്തിൽ മരിച്ച പൂവാർ യൂണിറ്റിലെ ഡ്രൈവർ സുഗതന്റെ ആശ്രിതർക്ക് ഒരു കോടി രൂപയുടെ അപകട ഇൻഷുറൻസ് തുക കൈമാറി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
കെഎസ്ആർടിസി ചീഫ് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി, എസ്ബിഐ ഉദ്യോഗസ്ഥർ, ഇൻഷുറൻസ് പ്രതിനിധികൾ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസി -എസ്ബിഐ കോർപറേറ്റ് സാലറി പാക്കേജിന്റെ ഭാഗമായാണ് അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാരുടെ ജീവിത സുരക്ഷയും കുടുംബത്തിന്റെ ഭാവിയും ഉറപ്പാക്കുന്നതിനായി വിപുലമായ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നു മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിലെ 22,500-ഓളം വരുന്ന സ്ഥിരം ജീവനക്കാർക്ക് 2025 ജൂൺ 4 മുതൽ കോർപറേറ്റ് സാലറി പാക്കേജിന്റെ ആനുകൂല്യങ്ങൾ ലഭ്യമാണ്.
ജീവനക്കാർക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയുമില്ലാതെ ഒരു കോടി രൂപ വരെ ലഭ്യമാകുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് ഉൾപ്പെടെയുളള വിവിധ ഇൻഷുറൻസ് ആനുകൂല്യങ്ങൾ പാക്കേജിന്റെ ഭാഗമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

