ചിറയിൻകീഴ്∙കൈവരികൾക്കു മതിയായ പൊക്കമില്ലാത്തതും പാലത്തിനിരുവശത്തും സംരക്ഷണവേലി നിർമിക്കാത്തതും കാരണം കൊല്ലമ്പുഴ പാലത്തിലൂടെയുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു. വാമനപുരം നദിക്കു കുറുകെയാണ് ഏറെ ഗതാഗതത്തിരക്കേറിയ പാലം.
ആറ്റിങ്ങൽ–മണനാക്ക് പാതയിൽ കീഴാറ്റിങ്ങലിനു സമീപമാണിത്. കൊല്ലമ്പുഴ പാലം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്വളവും ഇറക്കവുമുണ്ട്.
വലിയവാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ കാൽനട–ഇരുചക്ര വാഹനയാത്രികർ ഇരുവശങ്ങളിലേക്കും ഒതുങ്ങിക്കൂടേണ്ട സ്ഥിതിയാണ്.ഇതു പലപ്പോഴും അപകടത്തിനു കാരണമാകാറുണ്ട്.
പാലത്തിന്റെ ഒരുവശത്തു പാതയ്ക്കു സമാന്തരമായി ശുദ്ധജല പൈപ്പുലൈനുകളും ടെലിഫോൺ–വൈദ്യുത കേബിൾ ലൈനുകളും നിയന്ത്രണമില്ലാതെ വലിച്ചിരിക്കുകയാണ്.
വർഷങ്ങളായി വാഹനാപകടങ്ങൾ പതിവായിട്ടും നടപടിയെടുക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്.കാൽനടയാത്രികർക്കു പാലത്തിലൂടെ നിർഭയമായി കടന്നുപോകുന്നതിനു നടപ്പാത പണിയണമെന്ന ആവശ്യവും പാലത്തിന്റെ ഇരു കൈവരികൾക്കും മുകളിലായി സംരക്ഷണവേലി നിർമിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
സ്വകാര്യ ബസ് സർവീസുകളടക്കം ആയിരക്കണത്തിനു വാഹനങ്ങളാണു ദിനംപ്രതി കൊല്ലമ്പുഴ പാലത്തിലൂടെ കടന്നുപോകുന്നത്. സംരക്ഷണവേലിയില്ലാത്തതിനാൽ രാത്രികളിൽ പുറമേനിന്നു വാഹനങ്ങളിൽ മാലിന്യങ്ങളടക്കം പാലത്തിൽ നിന്നു നദിയിലേക്കു തള്ളുന്നതും പതിവാണ്.
ഇതുമൂലം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി പാലവും സമീപപ്രദേശങ്ങളും മാറി. പാലത്തിനു സമീപം വളർന്നുനിൽക്കുന്ന പാഴ്മരങ്ങളും അപകടമുണ്ടാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

