തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാന സർക്കാർ കോർപറേഷനോട് 200 കോടി കടം ചോദിച്ചു കോർപറേഷൻ സെക്രട്ടറിക്ക് ധന അഡിഷനൽ സെക്രട്ടറി കത്ത് അയച്ചു. നവംബർ 24ന് മുൻപ് പണം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ പണം കൈമാറിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, പണം വകമാറ്റി പുതിയ ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. എന്നാൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുൻപ് അയച്ച കത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദം ഉയർത്തുകയാണെന്നാണ് മറുവാദം. കഴിഞ്ഞ മാസം 18ന് അയച്ച കത്താണ് ഇപ്പോൾ പുറത്തായത്.
നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാർ നേരിടുന്നത്.
ഇതു മറികടക്കുന്നതിനു വേണ്ടിയാണ് തദ്ദേശ സ്ഥാപനങ്ങളോട് ഫണ്ട് ചോദിച്ചത്. ആവശ്യപ്പെടുമ്പോൾ തിരികെ നൽകാമെന്നും പലിശ നൽകാമെന്നുമുള്ള വ്യവസ്ഥയോടെയാണ് ധന അഡിഷനൽ സെക്രട്ടറി ഫണ്ട് ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ തനത് ഫണ്ടിൽ നിന്ന് ട്രഷറിയിലേക്ക് തുക കൈമാറാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദം. കോർപറേഷന്റെ പ്രവർത്തനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.
സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

