കിളിമാനൂർ ∙ കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ യാഡ് നവീകരണം അനന്തമായി നീളുന്നു, ദുരിതത്തിലായി യാത്രക്കാർ. വർഷങ്ങളായി തകർന്നു തരിപ്പണമായി കിടന്നിരുന്ന യാഡ് നവീകരണത്തിന്റെ നിർമാണ പ്രവർത്തനം ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്.
7 മാസം കഴിഞ്ഞിട്ടും മേൽക്കൂരയുടെ പണി പോലും തീർന്നില്ല. അളവ് എടുത്തതിലെ തെറ്റ് കാരണം മേൽക്കൂരയിൽ ഇടുന്നതിനുള്ള ഷീറ്റുകളിൽ രണ്ട് ഷീറ്റിന്റെ കുറവ് ഉണ്ടായി.
ഈ ഷീറ്റ് കൊൽക്കത്തയിൽ നിന്നാണ് വരുത്തേണ്ടത്.
ഷീറ്റ് വളയ്ക്കാനായി മെഷീൻ, ഉയർത്താൻ ക്രെയിൻ എന്നിവയും വേണം. രണ്ട് ഷീറ്റ് കൂടി കിട്ടിയാൽ മാത്രമേ മേൽക്കൂരയുടെ പണി തീർക്കാൻ കഴിയൂ.
യാഡ് കോൺക്രീറ്റിന്റെ പണിയാണ് ഇനി ശേഷിക്കുന്നത്. മേൽക്കൂരയുടെ പണി തീർന്നതിനു ശേഷമാണ് യാഡ് കോൺക്രീറ്റ് നടത്തുന്നതെങ്കിൽ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടി വരും.
നവീകരണ പണികൾ തുടങ്ങിയതിനു ശേഷം എംസി റോഡ് വഴിയുള്ള ബസ് സർവീസുകൾ ഡിപ്പോയുടെ മുൻവശത്ത് റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
മഴയും വെയിലും ഏറ്റു കൊണ്ടാണ് യാത്രക്കാർ ബസിനായി കാത്ത് നിൽക്കുന്നത്. നവീകരണ പണികൾ തുടങ്ങിയതിനു ശേഷം എംസി റോഡ് വഴിയുള്ള ദീർഘദൂര സർവീസുകൾ ഡിപ്പോയിൽ വരാതെ ബൈപാസ് വഴി കടന്നു പോകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.
ഇതുസംബന്ധിച്ച് പലതവണ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും കോർപറേഷൻ നടപടി എടുക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

