തിരുവനന്തപുരം ∙ രണ്ടു മണിക്കൂർ നേരം പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. ഇടറോഡുകളിൽ വെള്ളം കയറി.
പലയിടത്തും ഗതാഗത തടസ്സവുമുണ്ടായി. രാവിലെ മുതൽ ചാറ്റൽ മഴയുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് 2 മുതലാണ് മഴ കനത്തത്. വൈകിട്ട് നാലു വരെ തുടർന്ന മഴയിൽ തമ്പാനൂർ, എസ്എസ് കോവിൽ റോഡ്, അരിസ്റ്റോ ജംക്ഷൻ, രാജാജി നഗർ, കിഴക്കേകോട്ട, പഴവങ്ങാടി, ചാല, ഉൗറ്റുകുഴി, കുറവൻകോണം, പേരൂർക്കട, എൻസിസി റോഡ്, ചാക്ക, പേട്ട
എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. പലയിടത്തും മുട്ടോളം വെള്ളം ഉയർന്നു.
ഇരുചക്ര വാഹനങ്ങൾ അടക്കം വെള്ളത്തിൽ കുടങ്ങി. വൈകിട്ട് 6 മണിയോടെയാണ് വെള്ളം ഇറങ്ങിയത്.
പല ഭാഗത്തും മരങ്ങൾ ഒടിഞ്ഞു വീണതും ഗതാഗതക്കുരുക്കിനിടയാക്കി.
സെക്രട്ടേറിയറ്റ് അനക്സ് 2 വളപ്പിലെ മരം കടപുഴകി വീണു. ആർക്കും പരുക്കില്ല.
അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരം മുറിച്ചു നീക്കി. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ടാരുന്നു.
ഇന്ന് മിതമായ തോതിൽ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നലെ ജില്ലയിൽ 36 മില്ലിമീറ്ററും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 29 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

