നെയ്യാറ്റിൻകര∙ കരയുമ്പോൾ കണ്ണുകൾ പുറത്തേക്കു തള്ളിവരുന്ന അപൂർവ രോഗവുമായി മല്ലിടുകയാണ് ഒരു വയസ്സുള്ള അദ്വൈത. നെയ്യാറ്റിൻകര വെൺപകൽ കിഴക്കേ കണ്ണങ്കര വീട്ടിൽ എസ്.സായികൃഷ്ണന്റെയും കെ.സി.സജിനിയുടെയും മകൾ.
കുഞ്ഞിനെ സാധാരണ നിലയിലെത്തിക്കാൻ 3 ശസ്ത്രക്രിയകൾ വേണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിന് 20 ലക്ഷത്തിലേറെ രൂപ വേണ്ടിവരും.
ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങളായിരുന്നു, അദ്വൈതയും അർഥിതയും.
കുഞ്ഞുങ്ങൾ ജനിച്ച് 10 മാസം പിന്നിട്ടപ്പോഴാണ് അപൂർവ രോഗം പിടിപെട്ടത്. ഗർഭിണിയായിരിക്കുമ്പോൾ നടത്തിയ പരിശോധനകളിൽ രോഗത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നില്ല.
രണ്ടു കുഞ്ഞുങ്ങൾക്കും ഒരേ രോഗം വന്നതോടെ ദുരിതത്തിലായി. അർഥിത കഴിഞ്ഞ ദിവസം മരിച്ചു.
അദ്വൈതയെ എങ്ങനെയും രക്ഷിക്കാൻ വേണ്ടിയാണു കുടുംബത്തിന്റെ പോരാട്ടം.
ശസ്ത്രക്രിയ അല്ലാതെ മറ്റു പോംവഴികളില്ല. നേർത്ത വിടവിലൂടെയാണ് ഇപ്പോൾ കുഞ്ഞ് അമ്മയെയും അച്ഛനെയും കാണുന്നത്. കൊച്ചിയിലെ അമൃത മെഡിക്കൽ കോളജിലാണു ചികിത്സ.
എസ്ബിഐ നെല്ലിമൂട് ശാഖയിൽ സായികൃഷ്ണന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44558202029 ഐഎഫ്എസ്സി: SBIN0070544 യുപിഐ ഐഡി: mr.saikrishnans@sbi ഫോൺ: 8848971587 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]