
ചിറയിൻകീഴ്∙പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ റെയിൽവേ ഭൂപടത്തിൽ നിന്നു അപ്രത്യക്ഷമാവുന്നു. ഉണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ച റെയിൽവേ പടിപടിയായി സ്റ്റേഷന്റെ സേവനം നിർത്തലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.
അഴൂർ, കിഴുവിലം ഗ്രാമപഞ്ചായത്തുകളിലേയും അഴൂർ ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മംഗലപുരം, കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തു നിവാസികളും സമീപ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമായിട്ടു മൂന്നു വർഷം പിന്നിടുകയാണിപ്പോൾ.
കോവിഡ് കാലയളവിലാണു ഇവിടുണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ താൽക്കാലികമായി റദ്ദുചെയ്തത്.
പുനലൂർ–മധുര, നാഗർകോവിൽ–കോട്ടയം, മെമു എന്നിവയാണു സ്റ്റോപ്പ് റദ്ദാക്കൽ പട്ടികയിൽപെട്ടത്. ഇതോടെ ദിനം പ്രതി എട്ടു ട്രെയിനുകൾക്കുണ്ടായിരുന്ന സ്റ്റോപ്പ് അഞ്ചായി ചുരുങ്ങി.
പൂർണമായി ദേശസാൽക്കരണത്തിനു വിധേയമായ മേഖലയായതിനാൽ സ്വകാര്യ ബസ് സർവീസ് ഇല്ലാത്തതും കെഎസ്ആർടിസി യഥാസമയങ്ങളിൽ സർവീസ് നടത്താത്തതും മൂലം യാത്രാക്ലേശം കൊണ്ടു ജനം നട്ടംതിരിയുന്ന വലിയൊരു പ്രദേശം കൂടിയാണിവിടം.
വർഷങ്ങൾക്കു മുൻപു സ്റ്റേഷൻ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന പ്ലാറ്റ്ഫോം ഇടിച്ചു മാറ്റിയിരുന്നു. ഇരുഭാഗത്തും യാത്രക്കാർക്കായി വെയിറ്റിങ് ഷെഡ് നിർമിക്കുമെന്ന വാഗ്ദാനമാണു അന്നു അധികൃതർ നൽകിയതെങ്കിലും പിന്നീടു നടന്നില്ല. സ്റ്റേഷനു അനുമതിയായ കാലത്തു സ്ഥാപിച്ചിരുന്ന വേയ് മെഷീനും ഒപ്പം യാത്രികർക്കായി സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന കുടിവെള്ള ടാപ്പുകളും നവീകരണപദ്ധതിയിൽപെട്ടു നീക്കം ചെയ്തതോടെ യാത്രികരും ഒന്നൊന്നായി സ്റ്റേഷനെ കൈവിടുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തുകയാണുണ്ടായത്.
ഇരു പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടു റെയിൽപാളങ്ങൾക്കു മുകളിലൂടെയുള്ള ഫുട്പാത്ത് നിർമാണവും നടന്നില്ല.
കഷ്ടിച്ചു 25പേർക്കുമാത്രം നിൽക്കാൻ കഴിയുന്ന നിലവിലെ മേൽക്കൂരയോടു കൂടിയ വെയിറ്റിംങ് ഷെഡ് സ്റ്റേഷന്റെ പരിതാപകമായ അവസ്ഥ എടുത്തുകാട്ടുന്നു. സ്ഥലത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ.
സുരേഷ്ഗോപി എന്നിവർക്കടക്കം നാട്ടുകാർ ഒപ്പിട്ട ഭീമഹർജി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]