
നെടുമങ്ങാട് ∙ കുളിക്കുന്നതിനിടെ വിദ്യാർഥികൾ മുങ്ങി മരിച്ച വേങ്കവിളയിലെ പഞ്ചായത്ത് നീന്തൽക്കുളത്തിൽ നെടുമങ്ങാട് ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.അനധികൃതമായി നീന്തൽ കുളത്തിൽ ഇറങ്ങാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ആർഡിഒ കെ.പി.ജയകുമാർ അധികൃതർക്ക് നിർദേശം നൽകി. കുളത്തിന്റെ വശത്ത് ഫെൻസിങ് ഇല്ലാത്ത ഭാഗത്ത് കൂടിയാണ് ആളുകൾ അനധികൃതമായി കുളത്തിലേക്ക് പ്രവേശിക്കുന്നത്.ഇത് തടയാനായി ഉയരം കുറഞ്ഞ സ്ഥലത്തെ ഫെൻസിങ് ഉയർത്താനും ഇല്ലാത്ത 2 സ്ഥലത്ത് ഫെൻസിങ് നിർമിക്കാനും ആനാട് പഞ്ചായത്ത് സെക്രട്ടറിക്ക് ആർഡിഒ നിർദേശം നൽകി.
നീന്തൽ കുളത്തിൽ ആഴം, അപകടം സംബന്ധിച്ച ബോർഡുകൾ എന്നിവ സ്ഥാപിക്കാനും നിർദേശിച്ചു.
നെടുമങ്ങാട് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ എസ്.ജയചന്ദ്രനോട് ആർഡിഒ റിപ്പോർട്ട് ആവശ്യപ്പെട്ടു.ആർഡിഒക്ക് പുറമേ ഫയർഫോഴ്സ് സ്റ്റേഷൻ ഒാഫിസർ, സ്കൂബ ടീം, ആനാട് പഞ്ചായത്ത് സെക്രട്ടറി ഷിബു കുമാർ, വില്ലേജ് ഒാഫിസർ ശരൺസ്, താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ രാജീവ്, പഞ്ചായത്തംഗം ഷീജ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആണ് കുശർകോട് സ്വദേശികളായ എസ്.എസ്.ഷിനിലും, ബി.ആരോമലും കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]