
ഇഡി അഴിമതി സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: ബിനോയ് വിശ്വം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ അഴിമതിക്കെതിരായ അവസാന വാക്കായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിയുകയാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാണം കെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്ന കാഴ്ച രാജ്യം കാണുന്നു. കോര്‍പ്പറേറ്റ് തമ്പുരാക്കന്മാര്‍ക്കുമുന്നില്‍ മുട്ട് കുത്തുന്ന കേന്ദ്രസര്‍ക്കാര്‍ പോറ്റിവളര്‍ത്തിയ വേട്ടനായ്ക്കളെപോലെയാണ് ഇ ഡി പലപ്പോഴും പെരുമാറിയിട്ടുള്ളത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
കേന്ദ്രം ഭരിക്കുന്നവര്‍ക്ക് വിയോജിപ്പുള്ള രാഷ്ട്രീയ നേതാക്കളെ ഇന്ത്യയിലുടനീളം ഇ ഡി വേട്ടയാടി. കൊടകര കുഴല്‍പ്പണ കേസു പോലെയുള്ളവയില്‍ ബിജെപി യുടെ കാര്യസ്ഥന്മാരെപോലെ ഇ ഡി പെരുമാറി. രാഷ്ട്രീയ മേലാളന്മാര്ക്ക് വേണ്ടി ദാസ്യപ്പണി ചെയ്ത ഇ ഡി യുടെ ഉന്നതര്‍ക്ക് തോന്നിയതുപോലെ അഴിമതി കാട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് സമ്മതം കൊടുത്തു. ഇഡി യെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഇ.ഡി യുടെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചു വിശ്വസനീയമായ അന്വേക്ഷണം ഉണ്ടാകണം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അത്തരം അന്വേക്ഷണം വേണമെന്നു സിപിഐ ആവശ്യപ്പെട്ടു.