വിഴിഞ്ഞം ∙ വീട്ടുകാരറിയാതെ സ്വർണക്കൊലുസ് പണയംവച്ചതു മറയ്ക്കാൻ മോഷണ നാടകം. വ്യാജപരാതി നൽകിയ വീട്ടുടമയെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു.
വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജിനെ (38) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. വീട്ടിൽ സൂക്ഷിച്ച 7 പവനോളം സ്വർണാഭരണവും 15,000 രൂപയും കവർന്നെന്നു മനോജ് പരാതി നൽകിയിരുന്നു.
ഇത് അന്വേഷിച്ച പൊലീസ്, മനോജ് തന്നെയാണ് സ്വർണം മാറ്റിയതെന്നു കണ്ടെത്തുകയായിരുന്നു.
ദിവസങ്ങൾക്കു മുൻപ് ഭാര്യ അറിയാതെ മകളുടെ സ്വർണക്കൊലുസ് മനോജ് പണയംവച്ചെന്നും ഇതു മറച്ചുവയ്ക്കാൻ മോഷണം നടന്നതായി പരാതി നൽകുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജനൽക്കമ്പി വീടിന് അകത്തുനിന്ന് പൊളിച്ചതും സ്വർണാഭരണങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മുക്കുപണ്ടങ്ങൾ മോഷ്ടാവ് എടുക്കാത്തതുമാണു പൊലീസിന് തുമ്പായത്.
വീടിന്റെ പിൻവാതിൽ തുറന്നിട്ട
നിലയിലായിരുന്നുവെന്നും പൊലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഓട്ടോഡ്രൈവറായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയത്തു രാത്രി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ജനൽക്കമ്പികൾ മുറിച്ചുവച്ചതാണെന്നു പൊലീസ് കണ്ടെത്തി.
കമ്പി മുറിച്ചതിന്റെ ഇരുമ്പ് പൊടി വീടിന് അകത്തായിരുന്നു കിടന്നത്. ഇതേ പൊടി മനോജിന്റെ ഷർട്ടിലും നഖത്തിലും കണ്ടെത്തി.
തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ മനോജ് കുറ്റം സമ്മതിച്ചു. വിഴിഞ്ഞം എസ്എച്ച്ഒ വി.ഡി.റെജിരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

