തിരുവനന്തപുരം∙ ഓടുന്ന ലോറിയിൽ നിന്നു തടി തെറിച്ച് ഇരുചക്രവാഹനത്തിൽ വീണ് പൊലീസ് സബ് ഇൻസ്പെക്ടർക്കു പരുക്ക്. ഉദ്യോഗസ്ഥനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അമ്പലത്തറ കൊഞ്ചിറവിള ബണ്ട് റോഡിലാണ് സംഭവം.
ക്രൈംബ്രാഞ്ച് ചാക്ക യൂണിറ്റിലെ എസ്ഐയും തിരുവല്ലം സ്വദേശിയുമായ വിനോദിനാണ് ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു വീണു പരുക്കേറ്റത്.
എതിർദിശയിൽ നിന്നു വന്ന ലോറിയിൽ നിന്ന് തേക്കിന്റെ തടിയാണ് തെറിച്ചുവീണത്. തേക്കും തടികൾ കെട്ടാതെയാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. തടി ദേഹത്തു പതിക്കാത്തതിനാൽ വൻ അപകടം ഒഴിവായി. കൈമുട്ടിന് ഗുരുതര പൊട്ടലുണ്ട്.
സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ശസ്ത്രക്രിയ നടത്തി. ഫോർട്ട് പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

