തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾക്കു സെൻസർഷിപ് ഇളവ് ലഭിക്കാൻ വൈകിയതിൽ വിമർശനവുമായി ഐഎഫ്എഫ്കെയുടെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ. സംഘാടകർ മേളയെ പിആർ സ്റ്റണ്ടിനായി ഉപയോഗിക്കുന്നത് നിരുത്തരവാദപരമായ നടപടിയാണ്.
നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയ വിവാദമാക്കി മാറ്റിയത് യഥാർഥ പ്രശ്നങ്ങളിൽനിന്ന് വഴിതിരിക്കാനുള്ള നീക്കമാണെന്നും ദീപിക സമൂഹമാധ്യമത്തിൽ കുറിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തോടു പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ ചലച്ചിത്ര അക്കാദമി സമയപരിധിയും മറ്റു നടപടിക്രമങ്ങളും പാലിക്കണമായിരുന്നു. സെൻസർഷിപ് ഇളവ് എന്നത് ധൃതിപിടിച്ച് ചെയ്യാനാവുന്ന കാര്യമല്ല.
അതിനായി ഒരു മാസമെങ്കിലും വേണ്ടിവരും.
ഡിസംബറിൽ മേള തുടങ്ങണമെങ്കിൽ നവംബർ ആദ്യവാരമെങ്കിലും രേഖകൾ ഉൾപ്പെടെ അപേക്ഷ നൽകേണ്ടിയിരുന്നു. ഇത്തവണ ഡിസംബറിലാണ് അക്കാദമി അപേക്ഷ നൽകിയതെന്നാണ് അറിയുന്നത്.
നടപടിക്രമം പാലിക്കാതിരുന്ന സംഘാടകർ പൊതുസമൂഹത്തിലേക്കു വിഷയം പടർത്താനാണു ശ്രമിച്ചതെന്നും പിആർ നാടകമാണ് ഉദ്ദേശിച്ചതെങ്കിൽ അതിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ദീപിക അഭിപ്രായപ്പെട്ടു. ഇനിയുള്ള ഐഎഫ്എഫ്കെ എഡിഷനുകളിൽ രാജ്യാന്തര ചലച്ചിത്ര പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വർധിക്കുമെന്നും ഇതു വലിയ തിരിച്ചടിയായി മാറുമെന്നും അവർ മുന്നറിയിപ്പു നൽകി.
‘പ്രതിസന്ധിഘട്ടത്തിൽ കുത്തിനോവിക്കുന്ന നിലപാട്’
തിരുവനന്തപുരം∙ ഐഎഫ്എഫ്കെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലനെതിരെ ചലച്ചിത്ര അക്കാദമി.
പ്രതിസന്ധിഘട്ടത്തിൽ കുത്തി നോവിക്കുന്ന നിലപാടാണ് ദീപികയുടേതെന്ന് അക്കാദമി ജനറൽ കൗൺസിൽ അംഗവും നടനുമായ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അക്കാദമിയുടെ ഭാഗത്തുനിന്ന് വീഴ്ചയില്ല.
അനുമതി ലഭിക്കാത്തതു പ്രത്യേകം വിഭാഗം ചിത്രങ്ങൾക്കു മാത്രമാണ്. തന്റെ വിമർശനത്തിൽ ഔചിത്യമുണ്ടോയെന്ന് ദീപിക പരിശോധിക്കണം.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇടുന്നതിനു മുൻപ് ദീപികയ്ക്ക് അക്കാദമിയോടു കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു. സിനിമകൾ നിരോധിച്ചതു തീർത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

